പത്തനംതിട്ട: ശബരിഗിരി പദ്ധതിയുടെ ഭാഗമായ പമ്പ ഡാമിന്റെ ഷട്ടറുകള്‍ അടച്ചു. ജലനിരപ്പ് പൂര്‍ണ്ണ സംഭരണശേഷിയില്‍ എത്തിയതിനെ തുടര്‍ന്ന് ഞായറാഴ്ച തുറന്ന 6 ഷട്ടറുകളാണ് ഇന്ന് പുലര്‍ച്ചെ അടച്ചത്. ഇതോടെ പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിലനിന്നിരുന്ന ആശങ്കക്ക് ആശ്വാസമായി.ഡാമിന്റെ 6 ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ ഉയര്‍ത്തി സെക്കന്റില്‍ 80 ക്യുബിക് മീറ്റര്‍ അധികജലമാണ് കഴിഞ്ഞ ദിവസം പുറത്തേക്ക് ഒഴുക്കി കളഞ്ഞത്. ഞായറാഴ്ച വൈകി 30-40 സെന്റീമീറ്റര്‍ ജലനിരപ്പ് ഉയര്‍ന്നു. പ്രദേശത്ത് മഴക്ക് ശമനമുണ്ടായതും ഡാമിലേക്കുള്ള നീരൊഴുക്ക് കുറയുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ഡാമിലെ ജലനിരപ്പ് നിയന്ത്രണ വിധേയമായതിനെ തുടര്‍ന്നാണ് തുറന്ന 6 ഷട്ടറുകളും അടച്ചത്.
https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE