തിരുവനന്തപുരം: ഹവാല ഇടപാടിലെ വമ്പന്‍ സ്രാവുകളുടെ പേരുകള്‍ വൈകാതെ പുറത്തുവരുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട വമ്പന്മാരുടെ പേരുകള്‍ സ്വപ്ന കസ്റ്റംസിനും മജിസ്ട്രേറ്റിനും രഹസ്യ മൊഴിയായി നല്‍കിയിട്ടുണ്ട്. ഇതില്‍ മൂന്ന് മന്ത്രിമാരുടെ പേരുകളുണ്ടെന്നാണ് സൂചന. ലൈഫ് മിഷനിലെ കോഴപ്പണം 1.90ലക്ഷം ഡോളറാക്കി വിദേശത്തേക്ക് കടത്തിയതിനെ കുറിച്ചുള്ള അന്വേഷണത്തിലാണ് പ്രമുഖര്‍ ഉള്‍പ്പെട്ട ഹവാല ഇടപാടിന്റെ ചുരുളഴിഞ്ഞത്.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
സ്വപ്നയുടെ മൊഴിയില്‍ പറയുന്നവരെ കസ്റ്റംസ് സൂക്ഷ്മമായി നിരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്. ഇവരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും. മന്ത്രിമാര്‍ക്ക് പുറമെ, ഹവാല ഇടപാടില്‍ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനും പ്രമുഖ നടനും മലബാറിലെ മതപ്രസ്ഥാനത്തിന്റെ നേതാവും ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടെന്നാണ് സൂചന.
മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ച മൊഴി ചോര്‍ന്നാല്‍ പ്രതികളുടെ ജീവന് അപകടത്തിലാകുമെന്ന് കസ്റ്റംസ് പറഞ്ഞിരുന്നു. സ്വപ്നയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്നായിരുന്നു കോടതിയുടെ പ്രതികരണംമുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ച മൊഴി ചോര്‍ന്നാല്‍ പ്രതികളുടെ ജീവന് അപകടത്തിലാകുമെന്ന് കസ്റ്റംസ് പറഞ്ഞിരുന്നു. സ്വപ്നയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്നായിരുന്നു കോടതിയുടെ പ്രതികരണം.