
കൊച്ചി: മലയാളിയുടെ ആനവണ്ടി ഇന്ന് 88 ാം പിറന്നാള്‍ ആഘോഷിച്ചു. 1938 ഫെബ്രുവരി 20-ന് തിരുവിതാംകൂര്‍ രാജാവ് ശ്രീ ചിത്തിര തിരുനാള്‍ തുടക്കമിട്ട ആ ഐതിഹാസിക യാത്ര ഇന്നും വിസ്മയമാണ്. ലോകത്തെ തന്നെ അപൂര്‍വ്വമായ ഒരു രാജകീയ തുടക്കമായിരുന്നു നമ്മുടെ കെഎസ്ആര്‍ടിസിയുടേത്.
ഒരു രാജാവ് ഇന്ത്യയില്‍ ആദ്യമായി സ്ഥാപിച്ച സര്‍ക്കാര്‍ ബസ് കമ്പനിയാണ് ഇന്ന് നമ്മള് കാണുന്ന കെഎസ്ആര്‍ടിസി. ലണ്ടനില്‍ നിന്നെത്തിയ ഇ ജി സാള്‍ട്ടര്‍ തന്നെയായിരുന്നു ആദ്യ യാത്രയുടെ ഡ്രൈവര്‍. ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവും അദ്ദേഹത്തിന്റെ കുടുംബവുമായിരുന്നു കന്നി യാത്രയിലെ വിശിഷ്ടാതിഥികള്‍.
ഉദ്ഘാടന ദിവസം കവടിയാര്‍ നഗരത്തിലൂടെ 34 ബസ്സുകള്‍ അണിനിരന്ന ആ ഘോഷയാത്ര ഇന്നും ചരിത്രത്തിലെ സുന്ദരമായ കാഴ്ചയാണ്.


