ന്യൂയോർക്: മുൻ റെസ്ലറും ഹോളിവുഡ് താരവുമായ ഡ്വെയ്ൻ ജോൺസനും (ദി റോക്ക്) കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 48 കാരനായ ജോൺസണും ഭാര്യ ലോറൻ (35), മക്കളായ ജാസ്മിൻ, ടിയാന എന്നിവർക്ക് രണ്ടര ആഴ്ച മുമ്പാണ് വൈറസ് ബാധിച്ചത്. നിലവിൽ ഭാര്യയുടെയും കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അദ്ദേഹം അറിയിച്ചു.
Please like and share Starvision News FB page – facebook.com/StarvisionMal/
Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE