മനാമ: യുഎസിലെ അലബാമയിൽ നടന്ന ഇന്റർനാഷണൽ സ്പേസ് ക്യാമ്പിൽ പങ്കെടുത്ത ബഹ്റൈൻ പ്രതിനിധി സംഘം തിരിച്ചെത്തി. ആദ്യമായിട്ടാണ് ബഹ്റൈൻ അതിൽ പങ്കെടുത്തത്. എത്തിയ വിദ്യാർത്ഥികളെ നാഷണൽ സ്പേസ് സയൻസ് അതോറിറ്റി സിഇഒ ഡോ. മുഹമ്മദ് ഇബ്രാഹിം അൽ അസിരി സ്വീകരിച്ചു.
ക്യാമ്പിനിടെ വിദ്യാർത്ഥികൾ വ്യക്തിപരമായ അനുഭവങ്ങളെക്കുറിച്ച് അറിയുന്നതിനും ബഹിരാകാശ ദൗത്യങ്ങളിൽ അവരുടെ പങ്കിനെക്കുറിച്ച് അറിയുന്നതിനുമായി നിരവധി ബഹിരാകാശ സഞ്ചാരികളുമായി ആശയവിനിമയം നടത്തി. കൂടാതെ നിരവധി പ്രവർത്തനങ്ങളിലും മീറ്റിംഗുകളിലും വിദ്യാഭ്യാസ സെമിനാറുകളിലും പങ്കെടുത്തു. ബഹിരാകാശത്തിന്റെ ചരിത്രവും അതിന്റെ ശാസ്ത്രത്തിന്റെ അടിസ്ഥാനകാര്യങ്ങളും പഠിക്കാൻ അവർ പ്രത്യേക സയൻസ് മ്യൂസിയങ്ങളും സന്ദർശിച്ചു. അടിസ്ഥാന ശാസ്ത്ര, എഞ്ചിനീയറിംഗ്, സാങ്കേതിക വിഷയങ്ങളുമായി ബന്ധപ്പെട്ട നിരവധി ശാസ്ത്രീയ പരീക്ഷണങ്ങൾ വിദ്യാർത്ഥികൾ നടത്തി.