മലപ്പുറം: മാധ്യമ പ്രവര്‍ത്തകര്‍ സിദ്ദീഖ് കാപ്പന്റെ ജയില്‍ മോചനത്തിനായി കേരളത്തിലെ പൊതു സമൂഹം ശബ്ദമുയര്‍ത്തണമെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍. മലപ്പുറം കലക്ട്രേറ്റിനു മുന്പില് സിദ്ദീഖ് കാപ്പന് ഐക്യ ദാര്‍ഢ്യ സമിതി സംഘടിപ്പിച്ച കാപ്പന് കുടുംബ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തില്‍ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണം.
മാധ്യമ പ്രവര്‍ത്തനം ജനാധിപത്യ സമൂഹത്തിന്റെ നിലനില്‍പ്പിന് അനിവാര്യഘടകമാണ്. ഡല്‍ഹിയില്‍ ദീര്‍ഘ കാലം സമൂഹത്തിനായി പ്രവര്‍ത്തിച്ച കാപ്പന്റെ ജയില്‍ മോചനത്തിനായി ഭരണകൂടം മുന്‍കയ്യെടുക്കണം. കേസ്സ് നടത്തിപ്പിനും മോചനത്തിനും കേരളീയ സമൂഹം മുന്നോട്ട് വരണം. .ഇതിന് ലീഗും യൂത്ത് ലീഗും ആവശ്യമായ സഹായം നല്‍കും. അദ്ദേഹം പറഞ്ഞു.കേരള പത്ര പ്രവര്‍ത്തക യൂണിയന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കാപ്പന് ഐക്യ ദാര്‍ഢ്യ സമിതി ചെയര്മാന് എന്‍. പി ചെക്കുട്ടി അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ പി ഉബൈദുല്ല, കെ.എന്‍.എ ഖാദര്‍, മഹിളാ കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജമീല ആല്‍പ്പറ്റ, പാലോളി കുഞ്ഞിമുഹമ്മദ്, അഡ്വ. പി.എ പൗരന്, കെ.എസ് ഹരിഹരന്, കെ. പി.ഒ റഹ്മത്തുല്ല, അഡ്വ സാദിഖ് നടുത്തൊടി, അഡ്വ. റിനിഷ, പി.കെ സുജീര്‍, എസ്. മഹേഷ്കുമാര്‍, കെ. ഷംസുദ്ദീന് മുബാറക്, പി. സുന്ദര്രാജന്, കെ.പി.എം റിയാസ്, ഗണേഷ് വടേരി, ഷെയ്ക് റസല്‍, പി.എ.എം ഹാരിസ്, മുസ്തഫ കാപ്പന്, ഷമീമ, ഫായിസ, സിദ്ദീഖ് കാപ്പന്റെ ഭാര്യ റയ്ഹാനത്ത്, അംബിക സംസാരിച്ചു.