കൊച്ചി: അങ്കമാലി മഞ്ഞപ്രയിൽ വിരണ്ടോടിയ പോത്തിന്റെ പരാക്രമം. ബൈക്ക് യാത്രികൻ ഉൾപ്പടെ ആറ് പേർക്ക് പോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റു. കൂടാതെ പിടിച്ചു കെട്ടാനെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥനേയും പോത്ത് കുത്തി. വിരണ്ടോടിയ പോത്ത് എയർപോർട്ട് മറ്റൂർ കരിയാട് റോഡിന്റെ നടുക്കായി നിലയുറപ്പിക്കുകയായിരുന്നു. ഇതോടെ റോഡിലൂടെയുള്ള ഗതാഗതം തടസപ്പെടുത്തി. അതിനിടെ വണ്ടി ഓടിച്ചുപോകാൻ ശ്രമിച്ച സ്കൂട്ടർ യാത്രികനെ കുത്തിവീഴ്ത്തുകയായിരുന്നു. അതിഥി തൊഴിലാളിക്കും പരിക്കേറ്റു. ഏറെ നേരത്തെ ശ്രമഫലമായാണ് നാട്ടുകാരുംഫയർഫോഴ്സ് ഉദ്യോഗസ്ഥരും ചേർന്ന് പോത്തിനെ പിടിച്ചുകെട്ടിയത്. കുത്തേറ്റവരുടെ പരിക്ക് ഗുരുതമല്ല.
Trending
- റമദാന് ആശംസകള്‍ നേര്‍ന്ന് ബഹ്റൈന്‍ ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ്
- കേരളത്തിൽ നേതൃമാറ്റമില്ല, ഹൈക്കമാന്‍ഡ് യോഗത്തിൽ വികാരാധീനനായി സുധാകരൻ; ‘തന്നെ ഒറ്റപ്പെടുത്താൻ നീക്കം നടന്നു’
- സേവന നിരക്കുകള്‍: ഡെയ്ലി ട്രിബ്യൂണ്‍ വാര്‍ത്ത ബഹ്റൈനിലെ ഇന്ത്യന്‍ എംബസി നിഷേധിച്ചു
- മദ്രസയില്‍ നമസ്കാരത്തിനിടെ ചാവേര്‍ ആക്രമണം, 5 മരണം
- ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ട ഇസ്ഹാൻ ജഫ്രിയെ അനുസ്മരിച്ച് പിണറായി വിജയൻ
- പിവി അൻവറിന് തിരിച്ചടി; തൃണമൂൽ സംസ്ഥാന-കോഡിനേറ്റര്‍ മിൻഹാജ് അടക്കമുള്ളവർ സിപിഎമ്മിൽ
- സിനിമാനിർമ്മാണത്തിലെ പ്രതിസന്ധി: ദുരനുഭവം പങ്കിട്ട്സംവിധായകൻ അനുറാം.’മറുവശം’ തമിഴിലും എത്തും
- കായിക താരത്തിന്റെ നഗ്ന ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരിശീലകൻ ടോമി ചെറിയാൻ അറസ്റ്റിൽ