തിരുവനന്തപുരം: വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു. 90 രൂപയാണ് വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടർ വിലയിലുണ്ടായ കുറവ്. 90 രൂപ കുറഞ്ഞതോടെ വാണിജ്യ സിലിണ്ടർ വില 2034 രൂപ 50 പൈസ ആയി. എന്നാൽ ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. ബജറ്റിൽ പ്രഖ്യാപിച്ച പെട്രോൾ,ഡീസൽ സെസ് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. നിലവിലെ നിരക്കിൽ നിന്നും 2 രൂപയായിരിക്കും അധികമായി കൂടുന്നത്. ഇതോടെ ഒരു ലിറ്റർ പെട്രോളിന് വില 107 ആയി ഉയരും ഡീസലിന് 96 രൂപയും കടക്കും. ഇത് കൂടാതെ ഭൂമിയുടെ ന്യായവില 20 ശതമാനം കൂടി കഴിഞ്ഞു.
അത് കൊണ്ട് തന്നെ രജിസ്ട്രേഷൻ ചെലവും ഉയര്‍ന്നു. ഒപ്പം പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന മോട്ടോര്‍ സൈക്കിളുകള്‍ക്ക് 2 ശതമാനവും പുതിയ കാറുകള്‍ക്കും സ്വകാര്യ വാഹനങ്ങള്‍ക്കും ഒന്ന് മുതല്‍ രണ്ട് ശതമാനം വരെയും നികുതി വർധിക്കും.കെട്ടിട നിർമാണം അതിൻറെ പെർമിറ്റ് ലൈസൻസ് എന്നിവക്കും ചിലവേറും. പഞ്ചായത്തുകളിൽ ലൈസൻസ് അപേക്ഷാ ഫീസ് 300 മുതൽ 3000 രൂപയായും മുൻസിപ്പാലിറ്റിയിൽ 300 മുതൽ 4000 വരെയും തുക ഉയരും. കോർപറേഷനിൽ 300 മുതൽ 5000 വരെയുമാണ് പുതുക്കിയ ഫീസ് നിരക്ക്. ഇത് ഏപ്രിൽ പത്ത് മുതലാണ് പ്രാബല്യത്തിൽ വരിക.ജൂഡീഷ്യല്‍ കോര്‍ട്ട് ഫീ സ്റ്റാന്പുകളുടെ നിരക്ക് കൂടി. ചിലമേഖലകളില്‍ പ്രഖ്യാപിച്ച ഇളവുകളും പ്രാബല്യത്തിലായിട്ടുണ്ട്. 1000 രൂപക്ക് മുകളിൽ വരുന്ന മദ്യത്തിന് 40 രൂപ കൂടും.