തിരുവനന്തപുരം: കൊല്ലത്ത് അരിവാള് ചുറ്റിക നക്ഷത്രം അടയാളം പതിച്ച മാസ്കുമായി ബൂത്തിലെത്തിയ പ്രിസൈഡിങ് ഓഫിസറെ മാറ്റി. മുഖത്തല ബ്ലോക്കിൽ കൊറ്റങ്കര പഞ്ചായത്തിലെ ബൂത്തിലാണ് ചിഹ്നമുള്ളമാസ്ക് ധരിച്ച് ഉദ്യോഗസ്ഥ എത്തിയത്. പരാതിയെ തുടർന്ന് പോളിംഗ് ഉദ്യോഗസ്ഥയെ മാറ്റാൻ കലക്ടർ നിർദ്ദേശം നൽകി. വേലങ്കോണം ജോൺസ് കശുവണ്ടി ഫാക്ടറി ബൂത്തിലാണ് സംഭവം. വനിതാ ഉദ്യോഗസ്ഥയാണ് മാസ്ക് ധരിച്ചെത്തിയത്. വിഷയത്തെ നിയമപരമായി തന്നെ നേരിടുമെന്ന് പ്രതിപക്ഷ പാർട്ടികൾ അറിയിച്ചു.


