അരിസോണ: ഒരു വിമാനം അടിച്ചുമാറ്റിയിരിക്കുകയാണ് യു.എസിലെ കോട്ടണ്വുഡിലെ കള്ളന്മാര്. അതും നഗരത്തിലെ വിമാനത്താവളത്തില്‍നിന്നും. പുതുവത്സരത്തലേന്നാണ് കോട്ടണ്‍വുഡ് നഗരത്തെ ഞെട്ടിച്ച മോഷണം അരങ്ങേറിയത്. കോട്ടണ്‍വുഡ് വിമാനത്താവളത്തില്‍ വലിയ കണ്ടെയ്നറിനുള്ളില്‍ സൂക്ഷിച്ചിരുന്ന ചെറുവിമാനം മോഷ്ടാക്കള്അതേപടി കടത്തിക്കൊണ്ടുപോവുകയായിരുന്നു. ഇതോടൊപ്പം വിമാനങ്ങളുടെ ചില യന്ത്രഭാഗങ്ങളും മോഷണം പോയിട്ടുണ്ട്. സംഭവത്തില്‍ കോട്ടണ്‍വുഡ് പൊലീസ് ഊര്‍ജിതമായ അന്വേഷണം നടത്തുന്നുണ്ടെങ്കിലും പ്രതികളെക്കുറിച്ച് ഇതുവരെ തുമ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം.
വിമാനത്താവളത്തിന്റെ പ്രധാനഗേറ്റ് തകര്‍ത്താണ് ഡിസംബര്‍ 31ന് അര്‍ധരാത്രിയോടെ മോഷ്ടാക്കള്‍ അകത്തുപ്രവേശിച്ചത്. തുടര്‍ന്ന് വലിയ കണ്ടെയ്നര്‍ പുറത്തേക്ക് കടത്തിക്കൊണ്ടുപോവുകയായിരുന്നു. ച153ജഞ എന്ന നമ്പറിലുള്ള ചെറുവിമാനമാണ് ഈ കണ്ടെയ്നറിലുണ്ടായിരുന്നത്. മോഷണത്തില്‍ ഏകദേശം 80000 ഡോളറിന്റെ( 58 ലക്ഷം രൂപ) നഷ്ടമുണ്ടായെന്നാണ് അധികൃതരുടെ റിപ്പോര്‍ട്ട്.