കരിപ്പൂർ: കർപ്പൂരിൽ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി. എയർ ഇന്ത്യ എക്സ്പ്രസിന്റെ 1344 ദുബൈ കോഴിക്കോട് വിമാനമാണ് അപകടത്തിൽ പെട്ടത്. നിരവധി യാത്രക്കാർക്കു പരിക്കുള്ളതായി പ്രാഥമിക റിപ്പോർട്ട്. വിമാനം നെടുകെ പിളർന്നിട്ടുണ്ട്. വിമാനത്തിൽ നിന്ന് പുക ഉയരുന്നുണ്ട് എന്നാണ് റിപ്പോർട്ട്. ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. റൺവേയിൽ നിന്ന് പൂർണമായും തെന്നിമാറി എന്നാണ് അറിവ്. ക്രൂ അടക്കം 170 തോളം പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. രക്ഷാപ്രവർത്തനം തുടരുന്നു.
സ്റ്റാർവിഷൻന്യൂസ് വാട്സ് അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KTsrRfgm6MxIG71y6rYB8X