തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നവരുടെ എണ്ണം വർധിച്ചതായി വിലയിരുത്തൽ. ടിക്കറ്റ് നൽകുന്നതിൽ വീഴ്ചവരുത്തുന്ന കണ്ടക്ടർമാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സിഎംഡി നിർദ്ദേശം നൽകി. വരുമാന ചോർച്ച തടയാനാണ് സിഎംഡിയുടെ കർശന നിർദ്ദേശങ്ങൾ.
ഒരു ദിവസം 12 ബസുകൾ പരിശോധിക്കാനും ഇൻസ്പെക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഒരു മാസം 20 ബസ് പരിശോധിക്കണമെന്നും നിർദ്ദേശിച്ചു.