കോട്ടയം: ശബരിമലയില്‍ ഭക്തരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് സംസ്ഥാന സര്‍ക്കാരിന് കത്ത് നല്കി. 40 ശതമാനമെങ്കിലും ഭക്തരുടെ എണ്ണം വര്‍ധിപ്പിക്കണമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ ആവശ്യം. ശബരിമലയില്‍ പ്രതിദിനം ആയിരം ഭക്തരെ ദര്‍ശനത്തിന് അനുവദിചിരിക്കുന്നത്.
മണ്ഡല-മകരവിളക്കു കാലത്തെ വെര്‍ച്ചല്‍ ക്യൂ ബുക്കിംഗ് ഇതിനോടകം അവസാനിച്ചെങ്കിലും ബുക്ക് ചെയ്യുന്നതില്‍ 40 ശതമാനം പേര് ദര്‍ശനത്തിന് എത്താറില്ല എന്നാണ് ദേവസ്വം ബോര്‍ഡിന്റെ കണക്ക്. അതിനാല്‍ ഈ 40 ശതമാനം ഒഴിവ് നികത്താന്‍ വെര്‍ച്വല്‍ ക്യൂവില്‍ ക്യൂ ബുക്കിംഗ് സംവിധാനത്തില്‍ മാറ്റം വരുത്തണമെന്ന് ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടു.