കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്തു വിട്ടയച്ചു. . രാവിലെ 10 മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ 9 മണിക്കൂര്‍ നീണ്ടുനിന്നു . എന്‍ഐഎയുടെ കൊച്ചിയിലെ ഓഫീസിലാണ് ചോദ്യം ചെയ്യല്‍ നടന്നത്. സാങ്കേതിക സംവിധാനങ്ങള്‍ കൂടി ഉപയോഗപ്പെടുത്തിയുള്ള ചോദ്യം ചെയ്യല്‍ മുഴുവനായും ചിത്രീകരിക്കുന്നുണ്ട്.
കസ്റ്റംസിനു നൽകിയ മൊഴി ശിവശങ്കരൻ ആവർത്തിച്ചെന്നാണ് സൂചന. സ്വപ്നയെ പരിചയമുണ്ടെന്നും പരിചയം മാത്രമാണെന്നും സ്വർണ്ണക്കടത്തിൽ പങ്കില്ലെന്നുമാണ് ശിവശങ്കരന്റെ മൊഴി.കേസുമായി ബന്ധമുള്ള ആളുകളെ പരിചയം മാത്രമേ ഉള്ളൂ എന്ന് അദ്ദേഹത്തിന്റെ വക്കീൽ പറഞ്ഞു. നാളെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ എൻ.ഐ.എ ആവശ്യപ്പെട്ടിട്ടുണ്ട്.