തിരുവനന്തപുരം: നവകേരള സദസിന് പണം കണ്ടെത്താൻ സഹകരണസംഘങ്ങളെ പിഴിയാൻ സർക്കാർ. നവകേരള സദസ് ആർഭാടപൂർവം നടത്താൻ വേണ്ട പണം ചെലവഴിക്കാൻ സഹകരണ രജിസ്ട്രാർ സഹകരണ സംഘങ്ങൾക്ക് നിർദേശം നൽകി. നവകേരള സദസിലേക്ക് അതത് ജില്ലകളിൽ മന്ത്രിമാർ എത്തുമ്പോൾ നടത്തിപ്പുമായി ബന്ധപ്പെട്ട ചെലവ് കണ്ടെത്താൻ വേണ്ടി സഹകരണ സംഘങ്ങൾ സഹകരിക്കണമെന്ന നിർദേശമാണ് ഉത്തരവിലുള്ളത്. അതത് സഹകരണ സംഘങ്ങളുടെ ശേഷി അനുസരിച്ച് പരസ്യത്തിലേക്ക് ചെലവഴിക്കുന്ന തുക നവകേരള സദസിന്റെ നടത്തിപ്പിനുവേണ്ടി ചിലവഴിക്കണം എന്ന നിർദേശമാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. അതത് സംഘാടന സമിതി ആവശ്യപ്പെടുന്ന മുറയ്ക്ക് സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകൾക്ക് 50,000 രൂപ വരേയും മുനിസിപ്പാലിറ്റികൾക്കും ബ്ലോക്ക് പഞ്ചായത്തുകൾക്കും 1,00,000 രൂപ വരേയും കോർപ്പറേഷനുകൾക്ക് 2,00,000 രൂപ വരേയും ജില്ലാ പഞ്ചായത്തുകൾക്ക് 3,00,000 രൂപ വരേയും തനതുഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിന് അതത് തദ്ദേശ സ്വയംഭരണ സ്ഥാപന ഭരണസമിതി അനുമതി നൽകിക്കൊണ്ടാണ് സകരണ രജിസ്ട്രാർ ഉത്തരവിട്ടത്. തദ്ദേശസ്വയംഭരണ സ്ഥാപനപ്രദേശമോ, ഭാഗമോ ഉൾപ്പെടുന്ന ഏതു നിയോജകമണ്ഡലത്തിലെ നവകേരളസദസ്സിനു വേണ്ടിയും തുക വിനിയോഗിക്കാമെന്നും ഉത്തരവിൽ പറയുന്നുണ്ട്.
Trending
- പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു
- ‘ഇത് എന്റെ നേതാവിന്റെ വിജയം, അപമാനിച്ചവര്‍ക്കുള്ള ശക്തമായ മറുപടി’; വി ഡി സതീശനെ അഭിനന്ദിച്ച് റിനി ആന്‍ ജോര്‍ജ്
- പയ്യന്നൂരിലും അക്രമം: യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകര്‍ത്തു, സ്ഥാനാര്‍ഥിയുടെ വീടിന് സ്ഫോടക വസ്തു എറിഞ്ഞു.
- ഷെറി ഗോവിന്ദൻസംവിധാനം ചെയ്തടി.പത്മനാഭന്റെ കഥകളായ’സമസ്താലോക’ഇന്നുമുതൽIFFK യിൽ കാണാം.
- മാധ്യമ പ്രവർത്തകൻ ജി. വിനോദ് അന്തരിച്ചു.
- ‘ഫലം അനുകൂലമാകുമ്പോൾ രാഹുൽ സ്വീകരിക്കുന്നു’; കേരളത്തിലെ കോൺഗ്രസിന്റെ വിജയം ആയുധമാക്കി ബിജെപി
- സ്റ്റാർ വിഷൻ ഇവന്റ്സ് അവതരിപ്പിക്കുന്ന “ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി വർഷഫെയർ” ജനവരി 15,16 തിയ്യതികളിൽ
- ജനവിധി അംഗീകരിക്കുന്നു , ഇടതുപക്ഷം ആവശ്യമായ തിരുത്തലുകൾ വരുത്തി തിരിച്ചു വരും – ബഹ്റൈൻ പ്രതിഭ


