മനാമ: കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള ദേശീയ മെഡിക്കൽ ടാസ്ക്ഫോഴ്സ് കോവിഡ് -19 ഐസൊലേഷൻ പ്രോട്ടോക്കോൾ പുതുക്കി. ഏറ്റവും പുതിയ എപ്പിഡെമിയോളജിക്കൽ ഡാറ്റയുടെയും ഗവൺമെന്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അംഗീകാരത്തിന്റെയും അടിസ്ഥാനത്തിലാണ് തീരുമാനം.
ഇതുപ്രകാരം കോവിഡ്-19 ഉള്ള വ്യക്തികൾക്ക് സ്വകാര്യ ആശുപത്രിയിൽ പിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവ് ഫലം ലഭിക്കുന്നതിലൂടെ, നിർദ്ദേശിച്ചതിലും നേരത്തെ അവരുടെ ഐസൊലേഷൻ കാലയളവ് അവസാനിപ്പിക്കാം. 2022 ഏപ്രിൽ 7 മുതലാണ് പുതുക്കി പ്രോട്ടോക്കോളുകൾ പ്രാബല്യത്തിൽ വരുന്നത്.
