രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 154-ാം ജന്മവാർഷികമാണ് ഇന്ന്. ഗാന്ധിജിയുടെ സന്ദേശങ്ങളും ജീവിതവും എക്കാലവും പ്രസക്തമാണ്. ഗാന്ധിജിയോടുള്ള ബഹുമാന സൂചകമായി ഐക്യരാഷ്ട്രസഭ ഈ ദിവസം അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുന്നു. രാഷ്ട്ര പിതാവിനോടുള്ള ആദരസൂചകമായി രാജ്യമെമ്പാടും വിപുലമായ ആഘോഷമാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിനോടനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു പ്രധാന മന്ത്രി നരേന്ദ്ര മോദി ആദരം അര്‍പ്പിക്കും. രാജ്ഘട്ടിൽ പുഷ്പാർച്ചനയും സർവ്വമത പ്രാര്‍ഥനയും നടക്കും. അതേസമയം ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് രാജ്യമൊട്ടാകെ നടത്തുന്ന ശുചീകരണ യജ്ഞത്തില്‍ എല്ലാവരും പങ്കെടുക്കണമെന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒക്ടോബര്‍ 1ന് രാവിലെ പത്ത് മണിക്ക് ശുചീകരണ യജ്ഞത്തിന് തുടക്കം കുറിച്ചു. എല്ലാവരുടെയും ഉത്തരവാദിത്തമാണ് സ്വച്ഛഭാരതം എന്നും അദ്ദേഹം പറഞ്ഞു.
പഞ്ചായത്തുകൾ, നഗരസഭകൾ, സര്‍ക്കാര്‍ സ്ഥാപനങ്ങൾ എന്നിവ ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ശുചീകരണ യജ്ഞം സംഘടിപ്പിക്കുന്നുണ്ട്. പദ്ധതികളുടെ സംഘാടനത്തിനായി ഒരു വെബ് പോര്‍ട്ടലും ആരംഭിച്ചിട്ടുണ്ട്. പൗരന്മാരെ ഈ യജ്ഞത്തിലേക്ക് ആകര്‍ഷിക്കുന്നതിനായാണ് പോര്‍ട്ടല്‍ ആരംഭിച്ചത്.
നാഥുറാം ഗോഡ്സെ എന്ന മതഭ്രാന്തൻ 1948 ജനുവരി 30 ന് വെടിയുതിർത്ത് ഇല്ലാതാക്കിയത് ലോകത്തെ എക്കാലത്തെയും വലിയ സ്വാതന്ത്ര്യ പ്രതീകത്തെ ആയിരുന്നു. ഒരു ജനതയുടെ, രാഷ്ട്രത്തിന്റെ ആത്മാവിനെ തന്നെയായിരുന്നു…ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം തേടിയുള്ള പോരാട്ടത്തിന് നേതൃത്വം നൽകിയ ഗാന്ധിജിയും അനുയായികളും സഹിച്ച ത്യാഗങ്ങൾ അടയാളപ്പെടുത്തുംവിധമാണ് ഗാന്ധിജയന്തി ദിനം ആചരിക്കുന്നത്.