കോട്ടയം: മുസ്ലീം ലീഗിനെ വര്‍ഗീയ പാര്‍ട്ടി എന്ന് ആക്ഷേപിക്കുന്നത് ശരിയല്ലെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ഇടതു നേതാക്കള്‍ അടുത്തിടെ നടത്തിയ പ്രസ്താവനകളെ തള്ളിയാണ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പ്രസ്താവിച്ചിരിക്കുന്നത്. വര്‍ഗീയത ഉപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നത് പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് ഭൂഷണമല്ല.
‘പറയാതെ വയ്യ’ എന്ന് ആരംഭിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വാക്കുകള്‍ കുറിച്ചത്. ‘തെരഞ്ഞെടുപ്പുകള്‍ വരും പോകും, ജയവും തോല്‍വിയും മാറി മറിയാം. പക്ഷെ വര്‍ഗീയത ഉപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നത് പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് നല്ലതല്ല,’ അദ്ദേഹം പറഞ്ഞു.