കൊച്ചി: സ്കൂളിൽ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്രയ്ക്കൊരുങ്ങിയ നാല് ടൂറിസ്റ്റ് ബസുകളെ കൊച്ചിയിൽ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. എളമക്കര ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ വിനോദയാത്ര പോകുന്നതിന് മുൻപായിരുന്നു മോട്ടോർ വകുപ്പിന്റെ നടപടി. ഇന്ന് പുലർച്ചയോടുകൂടിയായിരുന്നു സംഭവം.വിനോദയാത്ര പോകുന്നതിന് മുൻപ് ടൂറിസ്റ്റ് ബസുകൾ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയ്ക്ക് വിധേയമാകാത്തതാണ് നടപടിക്ക് കാരണം. തുടർന്ന് ബസുകൾ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പരിശോധന നടക്കുമ്പോൾ നാല് ബസുകളിലായി ഇരുനൂറോളം വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. ടൂറിസ്റ്റ് ബസുകളുടെ ഫിറ്റ്നസ് രേഖകൾ അടക്കം ഹാജരാക്കിയാലേ ബസ് വിട്ടുനൽകുകയുള്ളു എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പകരം വാഹനങ്ങൾ സംഘടിപ്പിച്ച് വിനോദയാത്ര നടത്താനുള്ള ശ്രമത്തിലാണ് സ്കൂൾ അധികൃതർ.മോട്ടോർ വാഹന വകുപ്പിന്റെ നടപടി കുട്ടികളുടെ വിനോദയാത്ര പ്രതിസന്ധിയിലാക്കിയെങ്കിലും സുരക്ഷ മുൻനിർത്തിയാണ് പരിശോധനയെന്നാണ് അധികൃതർ അറിയിച്ചത്. ടൂർ പോകുന്നതിനായി പുലർച്ചെ തന്നെ 200 ഓളം വിദ്യാർത്ഥികൾ സ്കൂളിൽ എത്തിയിരുന്നു. ബസുകൾ പിടിച്ചെടുത്തതോടെ വിദ്യാർത്ഥികളും നിരാശരായി.
Trending
- ടൂറിസം വരുമാനത്തില്‍ ബഹ്റൈന്‍ 12% വളര്‍ച്ച
- ബഹ്റൈന്‍ പോസ്റ്റ് മൊബൈല്‍ പോസ്റ്റല്‍ സേവനങ്ങള്‍ ആരംഭിച്ചു
- ബഹ്റൈന്‍ അന്താരാഷ്ട്ര വാണിജ്യ കോടതിയുടെ തര്‍ക്കപരിഹാര പാനല്‍ അംഗങ്ങളെ നിയമിച്ചു
- അശ്രദ്ധമായി വാഹനമോടിച്ചുണ്ടായ അപകടത്തില്‍ ശുചീകരണ തൊഴിലാളിയുടെ മരണം: യുവതിക്ക് ആറു മാസം തടവ്
- സ്തനാര്‍ബുദം, മാനസികാരോഗ്യം: വിനോദം സമന്വയിപ്പിച്ച ബോധവല്കരണ പരിപാടിയുമായി ജി.ഒ.പി.ഐ.ഒ.
- സ്റ്റാർ വിഷൻ ഇവന്റ്സും ഭാരതി അസോസിയേഷനും ചേർന്ന് ദീപാവലി ആഘോഷിച്ചു
- ബഹ്റൈൻ പ്രതിഭ മുപ്പതാം കേന്ദ്ര സമ്മേളനം : സ്വാഗത സംഘം രൂപീകരിച്ചു
- ഹിജാബ് വിവാദം; പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ നിന്ന് രണ്ട് കുട്ടികള്‍ കൂടി പഠനം നിര്‍ത്തുന്നു, ടിസിക്കായി അപേക്ഷ നൽകി



