കൊല്ലം: കൊട്ടാരക്കരയിൽ യുവ ഡോക്ടർ വന്ദന ദാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിച്ച ആരോഗ്യമന്ത്രി വീണാ ജോർജിന് മറുപടിയുമായി ഗണേഷ് കുമാർ എംഎൽഎ. കൊല്ലപ്പെട്ട ഡോക്ടർക്ക് പരിചയസമ്പത്തുണ്ടായിരുന്നില്ലെന്നാണ് വീണാ ജോർജ് പറഞ്ഞത്.’കൊട്ടാരക്കരയിൽ നടന്നത് നിർഭാഗ്യകരമായ സംഭവമാണ്. വളരെ വേദനിപ്പിക്കുന്ന രീതിയിലാണ് കൊല്ലപ്പെട്ടിരിക്കുന്നത്. പൊലീസ് കൊണ്ടുവന്ന ഒരു പ്രതി കൂടിയാണ്. ആരോഗ്യപ്രവർത്തകരും ഡിഎംഒ ഉൾപ്പെടെയുള്ളവരും സ്ഥലത്തുണ്ടായിരുന്നു. കുട്ടി ഹൗസ് സർജൻ ആണ്. അത്ര എക്സ്പീരിയൻസ്ഡ് അല്ല. അതുകൊണ്ട് ആക്രമണം ഉണ്ടായപ്പോൾ കുട്ടി ഭയന്നിട്ടുണ്ടെന്നാണ് ഡോക്ടർ അറിയിച്ചിട്ടുള്ളത്. ഓടാൻ സാധിക്കാതെ കുട്ടി വീണുപോയപ്പോൾ ആക്രമിക്കപ്പെട്ടതാണ്.’- ആരോഗ്യമന്ത്രി പറഞ്ഞു.ലഹരിക്കടിമയായ ഒരാൾ ആക്രമിച്ചാൽ എങ്ങനെ തടയുമെന്നാണ് ഇതിന് മറുപടിയായി ഗണേഷ് കുമാർ ചോദിച്ചത്. പ്രതി ഡോക്ടറെ കീഴ്പ്പെടുത്തിയ ശേഷം പുറത്തുകയറിയിരുന്ന് നിരവധി തവണ കുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കോട്ടയം സ്വദേശി ഡോക്ടർ വന്ദന ദാസാണ് (23) ജോലിയ്ക്കിടെ കൊല്ലപ്പെട്ടത്. നെടുമ്പന യുപി സ്കൂൾ അദ്ധ്യാപകനായ പൂയപ്പള്ളി ചെറുകരക്കോണം സ്വദേശി സന്ദീപാണ് വന്ദനയെ ആക്രമിച്ചത്. ആശുപത്രിയിലെ കത്രിക ഉപയോഗിച്ചാണ് ഇയാൾ ഡോക്ടറെ കുത്തിയത്. പ്രതിയുടെ ആക്രമണത്തിൽ പൊലീസുകാർ ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ആശുപത്രി ഗാർഡായ മണിലാൽ, ഹോം ഗാർഡ് ആയ അലക്സ് കുട്ടി സന്ദീപിന്റെ ബന്ധുവായ ബിനു എന്നിവർക്കാണ് കുത്തേറ്റത്.അതേസമയം, ആക്രമണവുമായി ബന്ധപ്പെട്ട് ഉച്ചയ്ക്ക് 1.45ന് ഹൈക്കോടതി പ്രത്യേക സിറ്റിംഗ് നടത്തും. ജസ്റ്റിസ് ദേവൻ രാമചന്ദ്രനും കൗസർ എടപ്പഗത്തും അടങ്ങിയ ബെഞ്ചാകും പരിഗണിക്കുക. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. കൊല്ലം ജില്ലാ പൊലീസ് മേധാവി ഏഴ് ദിവസത്തിനകം അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി കെ ബീനാകുമാരി ആവശ്യപ്പെട്ടു.
Trending
- ചെറുവണ്ണൂരില്‍ യുവതിക്കു നേരെ മുന്‍ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം; പ്രതി പോലീസില്‍ കീഴടങ്ങി
- പലിശ വിരുദ്ധ ജനകീയ സമിതി പുനഃസംഘടിപ്പിച്ചു
- ക്ഷയരോഗത്തെ തുടച്ചു നീക്കാന്‍ ഒരുമിച്ചുള്ള പ്രവര്‍ത്തനം അനിവാര്യം: മന്ത്രി വീണാ ജോര്‍ജ്
- രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷന്‍
- യാസിറിനെതിരെ ഷിബില നല്കിയ പരാതി ഗൗരവത്തിലെടുത്തില്ല; താമരശേരി ഗ്രേഡ് എസ്.ഐയെ സസ്പെന്‍ഡ് ചെയ്തു
- പാകിസ്ഥാന് പ്രസിഡന്റിന് ഹമദ് രാജാവ് ആശംസകള്‍ നേര്‍ന്നു
- ട്ടുഗതർ – വി. കേറിൻ്റെ ആഭിമുഖ്യത്തിൽ ബഹ്റൈനിലെ വിവിധ തൊഴിലിടങ്ങളിൽ ഇഫ്താർ കിറ്റ് വിതരണം ചെയ്തു
- പാരമ്പര്യ വൈദ്യന് ഷാബാ ഷെരീഫ് വധം: ഒന്നാം പ്രതി ഷൈബിന് 13 വര്‍ഷം തടവ്