കോഴിക്കോട് : സെഷൻസ് കോടതി റിമാൻഡ് ചെയ്ത മാവോയിസ്റ്റ് ഡാനിഷ് അലിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡാനിഷിനെ ചോദ്യം ചെയ്ത ഭീകര വിരുദ്ധ സ്ക്വാഡിലെ ഒരു ഡിവൈഎസ്പിയും രണ്ട് എസ്ഐമാരും ഉൾപ്പെടെ 35 പേർ നിരീക്ഷണത്തിൽ പ്രവേശിച്ചു. തൃശൂർ ഹൈട്ടെക്ക് സെക്യൂരിറ്റി സെല്ലിൽ നിന്ന് ചോദ്യം ചെയ്യാനായി ഭീകര വിരുദ്ധ സ്ക്വാഡ് ബുധനാഴ്ചയാണ് ഡാനിഷിനെ കോഴിക്കോട് എത്തിച്ചത്. ഇയാളെ തൃശൂരിൽ നിന്ന് കൊണ്ടുവരുമ്പോൾ കൊവിഡ് പരിശോധന നടത്തിയിരുന്നുവെങ്കിലും ഫലം നെഗറ്റീവായിരുന്നു. ബുധനാഴ്ച വൈകീട്ട് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥീരീകരിച്ചത്. വെസ്റ്റ് ഹിൽ കൊവിഡ് കെയർ സെന്ററിലുള്ള ഡാനിഷിനെ കോഴിക്കോട് മെഡിക്കൽ കോളജ് പ്രത്യേക സെല്ലിലേക്ക് മാറ്റും.


