മണ്ണാർക്കാട് : ആരോഗ്യ രംഗത്തിന് പുത്തൻ ഉണർവുമായി ദി മാലിക് പ്രവർത്തനമാരംഭിച്ചു. പ്രശസ്ത ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ ക്ലിനിക്കിന്റെ ഉത്ഘാടനം നിർവ്വഹിച്ചു. ആയുർവേദം, ഹോമിയോ, യുനാനി എന്നിങ്ങനെ 30ൽ അധികം ചികിത്സ രീതികൾ ദ മാലികിൽ ലഭ്യമാണ്.
കുന്തിപ്പുഴ എംഇഎസ് ഹയർ സെക്കൻഡറി സ്കൂളിന് എതിർവശത്തായി തുടങ്ങിയ ഈ സംരംഭത്തിന് പാണക്കാട് സയ്യിദ് പൂക്കോയ തങ്ങൾ, ഡോ. എച്ച്.സി. ഉസ്മാൻ സൈനി വൈദ്യർ, കെ.പി. രാമചന്ദ്രൻ ഗുരുക്കൾ, അസ്ലം കോങ്ങാട്, ഡോ. എബിൻ.പി. ജോൺസ്, ഡോ. ആതിര കടംബഴിപുറം, ഹക്കീം:പി.ബി.എം. അമാനുള്ള പട്ടാമ്പി, സീന അസ്ലം എന്നീ വിദഗ്ധരാണ് നേതൃത്വം നൽകുന്നത്.