ബത്തേരി: മഴ കനത്തതോടെ ബത്തേരി താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം തന്നെ വെളളത്തിനടിയിലായി. വ്യാഴാഴ്ച വൈകിട്ടോടെ ആരംഭിച്ച മഴ വെള്ളിയാഴ്ചയും ശക്തമയി തുടരുകയാണ്. കഴിഞ്ഞ് 20 മണിക്കൂറില്‍ 110. 2മില്ലീമീറ്റര്‍ മഴയാണ് ബത്തേരി താലൂക്കില്‍ റിപ്പോര്‍ട്ട് ചെയ്തത്.മഴ ശക്തിപ്രാപിച്ച് പ്രധാന പുഴകളെല്ലാം കരകവിഞ്ഞതോടെ സമീപ പ്രദേശങ്ങളില്‍ താമസി്ക്കുന്ന 212 കുടുംബങ്ങളെ താലൂക്കിലെ വിവിധ ക്യാമ്പുകളിലേക്ക് മാറ്റി.
ഇതിനുപുറമെ ദേശീയപാത 766ലും, അന്തര്‍സംസ്ഥാന പാതയായ പാട്ടവയലിലും വെളളം കയറി ഗതാഗതം തടസ്സപ്പെട്ടു. കല്ലൂരില്‍ വീടിനുമുകളില്‍ തെങ്ങ് വീണ് വീട് ഭാഗികമായി തകര്‍ന്നു. കല്ലൂര്‍ നമ്പികൊല്ലി തുടങ്ങിയ പ്രദേശങ്ങളില്‍ ഹെക്ടര്‍കണക്കിന് കൃഷിയിടവും വെള്ളത്തിന്നടിയിലായിട്ടുണ്ട് .
റിപ്പോർട്ട്: കൃഷ്ണ പ്രസാദ്
സ്റ്റാർവിഷൻന്യൂസ് വാട്സ് അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KTsrRfgm6MxIG71y6rYB8X