വയനാട് : ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. വയനാട് പടിഞ്ഞാറത്തറ കുറ്റിയാംവയലില് ലോറി മറിഞ്ഞ് അപകടം ഉണ്ടായത്. കണ്ണൂർ ഉളിക്കൽ സ്വദേശി ദിലീപാണ് മരിച്ചത്. റോഡിന്റെ അരിക് ഇടിഞ്ഞ് വീണാണ് അപകടം സംഭവിക്കുന്നത്. അപകടകത്തെ തുടർന്ന് ലോറി തലകീഴായിട്ടാണ് തോട്ടിലേക്ക് മറിഞ്ഞത്. ഡ്രൈവർ സീറ്റിൽ നിന്നും ദിലീപ് തെറിച്ച് വീഴുകയായിരുന്നു. ഇന്ന് നവംബർ 12 ഞായറാഴ്ച രാവിലെ 11.30ഓടെയായിരുന്നു അപകടം. ലോറിയിൽ ഒപ്പം ഉണ്ടായിരുന്നു രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ദിലീപിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. ഡ്രൈവർ സീറ്റിൽ നിന്നും പുറത്തേക്ക് തെറിച്ചുവീണ ദിലീപ് ചെങ്കല്ലുകൾക്കടിയിൽപ്പെടുകയായിരുന്നു. ഇത് തുടർന്നാണ് ഗുരുതരമായി പരിക്കേറ്റത്. ദിലീപിനൊപ്പമുണ്ടായിരുന്ന സജീർ, മൊയ്ദീൻ എന്നിവർക്കും പരിക്കേറ്റിട്ടുള്ളത്.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി