തിരുവനന്തപുരം: മേയറുടെ കത്ത് വിവാദത്തിൽ പ്രതിഷേധിച്ച് ജനുവരി ഏഴിന് തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ സ്ഥലങ്ങളിൽ ബിജെപി ഹർത്താൽ നടത്തും. ജനുവരി ആറിന് ബിജെപി പ്രവർത്തകർ കോർപ്പറേഷൻ വളയും. റിക്രൂട്ട്മെന്റ് അഴിമതി വിവാദത്തിൽ പ്രതിഷേധം ശക്തമാക്കുമെന്ന് ജില്ലാ പ്രസിഡന്റ് വി വി രാജേഷ് പറഞ്ഞു. സമരം മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കാനും പാർട്ടി ആലോചിക്കുന്നുണ്ട്.
കോർപ്പറേഷനിലെ താൽക്കാലിക തസ്തികകളിലേക്ക് പരിഗണിക്കാൻ പാർട്ടി അംഗങ്ങളുടെ പട്ടിക ആവശ്യപ്പെട്ട് മേയർ ആര്യ രാജേന്ദ്രൻ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് എഴുതിയ കത്തിന്റെ പകർപ്പ് പുറത്തുവന്നതോടെയാണ് വിവാദങ്ങളുടെ തുടക്കം. മേയറുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസും ബിജെപിയും പ്രതിഷേധത്തിലാണ്. മേയർ രാജിവയ്ക്കേണ്ടെന്ന നിലപാടിലാണ് സിപിഎം. കത്ത് വിവാദം ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്.