പാലക്കാട്: കാട്ടുപന്നിയെ കുടുക്കാന്‍വച്ച കെണിയില്‍ അകപ്പെട്ട് പുള്ളിപ്പുലി മരണത്തിനു കീഴടങ്ങി. പാലക്കാട് മുണ്ടൂരിലാണ് സംഭവമുണ്ടായത്. സ്വകാര്യ റബര്‍ തോട്ടത്തിലെ കമ്ബിവേലിയില്‍ കുരുങ്ങിയ നിലയില്‍ ഇന്നലെ രാവിലെയാണു പുള്ളിപ്പുലിയുടെ ജഡം കണ്ടത്. രണ്ടു വയസ്സു തോന്നുന്ന ആണ്‍പുലിയാണ് ചത്തത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്.
രാവിലെ നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്നു വനപാലകര്‍ സ്ഥലത്തെത്തി. പുലിയുടെ കഴുത്തില്‍ കുരുങ്ങിയ കേബിള്‍ വയര്‍ കസ്റ്റഡിയിലെടുത്തു. കുരുക്കില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നു പുലിയുടെ ദേഹത്തു കമ്ബിവേലി ചുറ്റിമുറുകിയിട്ടുണ്ട്.ജഡം ധോണിയില്‍ എത്തിച്ചു. പോസ്റ്റ്മോര്‍ട്ടം നടത്തി കേസ് അന്യഷണം ആരംഭിച്ചു.
Please like and share Starvision News FB page – facebook.com/StarvisionMal/
Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE