എടക്കര (മലപ്പുറം): പുലി റോഡിലേക്കു ചാടിയതിനെ തുടർന്നു നിയന്ത്രണം വിട്ടു മറിഞ്ഞ ബൈക്ക് യാത്രികനു പരുക്ക്. മണിമൂളി രണ്ടാംപാടം പന്താർ അഷ്റഫിന് (32) ആണ് പരുക്കേറ്റത്. നെല്ലിക്കുത്ത് – രണ്ടാം പാടം റോഡിൽ ഇന്നലെ രാത്രി പതിനൊന്നോടെയാണ് സംഭവം. അഷ്റഫ് ബൈക്കിൽ പോകുമ്പോൾ പുലി റോഡിലേക്ക് കുറുകെ ചാടുകയായിരുന്നു. പുലിയെ കണ്ട് ഭയന്നപ്പോൾ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അഷ്റഫിന്റെ തുടയ്ക്കാണ് പരുക്കേറ്റത്. മണിമൂളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
Trending
- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
- സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില്‍ വാഹനമിടിച്ച് ഒരാള്‍ മരിച്ചു



