തിരുവനന്തപുരം: സി.പി.എമ്മിന്റെ പലസ്തീന് ഐക്യദാര്ഢ്യ റാലിയില് മുസ്ലിം ലീഗ് പങ്കെടുക്കുന്നതിനെ കുറിച്ച് പാര്ട്ടി. ഇതുവരെ ആലോചന നടത്തിയിട്ടില്ലെന്നും ഇ.ടി. മുഹമ്മദ് ബഷീറിന്റെ പ്രതികരണം ഏത് സാഹചര്യത്തിലാണ് എന്ന് തനിക്ക് അറിയില്ലെന്നും എം.കെ. മുനീര്. പലസ്തീന് വിഷയത്തില്, യു.ഡി.എഫ്. എന്നുള്ള നിലയ്ക്കുമല്ല ഓരോ പ്രസ്ഥാനവും അവരുടേതായിട്ടുള്ള ഐക്യദാര്ഢ്യം പ്രകടിപ്പിച്ച് മുന്നോട്ടുവരുന്നത് സ്വാഗതാര്ഹമാണ്, മുനീര് കൂട്ടിച്ചേര്ത്തു. നാം ഇപ്പോള് കണ്ടുകൊണ്ടിരിക്കുന്നത് എത്നിക് ക്ലീന്സിങ് ആണെന്നും മുനീര് പറഞ്ഞു. ഈ എത്നിക് ക്ലീന്സിങ് എന്നു പറയുന്നത് മനുഷ്യാവകാശത്തിന്റെ പക്ഷത്തുനിന്ന് എതിര്ക്കപ്പെടേണ്ട ഒരു കാര്യമാണ്. അന്താരാഷ്ട്ര നിയമപ്രകാരമുള്ള ക്രിമിനല് കുറ്റങ്ങള് ചെയ്തുകൊണ്ടിരിക്കുന്ന ഒരു ഘട്ടത്തില്, സത്യത്തില് അതിനെ അപലപിക്കേണ്ടത് ഓരോ മനുഷ്യപക്ഷത്ത് നില്ക്കുന്ന ആളുകളുടെയും ഉത്തരവാദിത്തമാണ് എന്ന് ഞങ്ങള് വിശ്വസിക്കുന്നു, അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചു.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി