നമ്മെ വാത്സല്യത്തോടെയും ലാളനയോടെയും വളർത്തുന്ന മാതാപിതാക്കൾ തന്നെയായിരിക്കും കുട്ടിക്കാലത്തെ നമ്മുടെ ആദ്യ സുഹൃത്തുക്കൾ. വലിയ ഉയരങ്ങളിൽ മക്കൾ എത്തിയാലും രക്ഷിതാക്കൾക്ക് അവർ എപ്പോഴും കുട്ടികൾ തന്നെ.
പ്രായമായ മാതാപിതാക്കളുടെ സന്തോഷം നഷ്ടപ്പെടാതെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. ഇത്തരത്തിൽ, വാക്കുകൾക്കതീതമായ ഒരമ്മയുടെയും മകന്റെയും സ്നേഹത്തിന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ സജീവമായിരിക്കുന്നത്. 35 വർഷം രാജ്യത്തിനായി സേവനമനുഷ്ഠിച്ച് വിരമിക്കുന്ന മേജർ ജനറൽ രഞ്ജൻ മഹാജനും അമ്മയുമാണ് വീഡിയോയിൽ ഉള്ളത്.
അടുത്തിടെയാണ് ഒരു മോട്ടിവേഷണൽ സ്പീക്കർ കൂടിയായ അദ്ദേഹം ജോലിയിൽ നിന്ന് വിരമിച്ചത്. വിരമിക്കുന്ന ദിവസം അദ്ദേഹം തന്റെ അവസാന സല്യൂട്ട് നൽകിയത് പ്രായമായ അമ്മയ്ക്കാണ്.