തിരുവനന്തപുരം : 2021 ഒക്ടോബർ 29,30 തീയതികളിൽ കോഴിക്കോട് ഫറോക്ക് മുനിസിപ്പൽ സ്റ്റേഡിയത്തിൽ വച്ചു നടക്കുന്ന 49-ാമത് സംസ്ഥാന സീനിയർ പുരുഷ-വനിത ഖൊ-ഖൊ ചാമ്പ്യൻഷിപ്പിനുള്ള തിരുവനന്തപുരം ജില്ലാ ടീമുകളുടെ ജെഴ്സി പ്രകാശനം ശ്രീമതി.ഒ.എസ്.അംബിക എം.എൽ.എ ഇന്ത്യൻ ടീം പ്ലേയറും പുരുഷ ടീം ക്യാപ്റ്റനുമായ മഹേഷ്, വനിത ടീം ക്യാപ്റ്റൻ അഖില എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു.
ആറ്റിങ്ങൽ ചലഞ്ചേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബും, ടാലൻറ് ട്യൂഷൻ സെൻററും സംയുക്തമായി ചേർന്നാണ് ജെഴ്സി സ്പോൺസർ ചെയ്തത്.കഴിഞ്ഞ ഒരാഴ്ചയായി ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ ടീമുകളുടെ പരിശീലന ക്യാമ്പ് നടക്കുകയായിരുന്നു.
ചലഞ്ചേഴ്സ് ക്ലബ്ബ് മുഖ്യ രക്ഷാധികാരിയും മുൻ മുനിസിപ്പൽ ചെയർമാനുമായ അഡ്വ.സി.ജെ.രാജേഷ്കുമാർ,ക്ലബ്ബ് പ്രസിഡൻറ് പ്രശാന്ത് മങ്കാട്ടു, എക്സിക്യൂട്ടീവ് അംഗം അജാസ് ബഷീർ,ടാലൻ്റ് ട്യൂഷൻ സെൻ്റർ പ്രിൻസിപ്പൽ സൗമ്യ സന്തോഷ്,ജില്ലാ സ്പോർട്സ് ഓഫീസറും പുരുഷ ടീം കോച്ചുമായ ബി.ജയൻ,വനിതാ ടീം കോച്ച് ഷോബി, ജില്ലാ ഖൊ-ഖൊ അസോസിയേഷൻ സെക്രട്ടറി ഡോ.പ്രസന്നകുമാർ, ജോയിൻ്റ് സെക്രട്ടറി സതീഷൻ നായർ, ചെമ്പഴന്തി എസ്.എൻ കോളേജ് മുൻ ഫിസിക്കൽ എഡ്യൂക്കേഷൻ അസോസിയേറ്റ് പ്രൊഫസറും ചലഞ്ചേഴ്സ് ക്ലബ്ബ് അംഗവുമായ ക്യാപ്റ്റൻ ഡോ.എസ്.എസ്.ബൈജു, ശ്രീപാദം സ്റ്റേഡിയം കെയർടേക്കറും ചലഞ്ചേഴ്സ് ക്ലബ്ബ് അംഗവുമായ വി.ഷാജി തുടങ്ങിയവർ പങ്കെടുത്തു