മനാമ: ഇന്ത്യൻ ക്ലബ് ഡാർട്ട്സ് ബേയുടെ നേതൃത്വത്തിൽ ‘ഓപ്പൺ ഡാർട്ട്സ് സിംഗിൾസ്/ഡബിൾസ് ചാമ്പ്യൻഷിപ്പ്’ സംഘടിപ്പിക്കുന്നു. മാർച്ച് 9 മുതൽ 11 വരെ ഇന്ത്യൻ ക്ലബ്ബ് പരിസരത്താണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുക. ടൂർണമെന്റിൽ ജിസിസി നാഷണലുകൾക്കൊപ്പം വിവിധ രാജ്യങ്ങളിൽ നിന്നുള്ള 200 ഓളം കളിക്കാർ പങ്കെടുക്കും. വിജയികൾക്കും റണ്ണർ അപ്പുകൾക്കും സെമി ഫൈനലിസ്റ്റുകൾക്കും ട്രോഫികൾക്കൊപ്പം മൊത്തം 4000 ഡോളർ ക്യാഷ് പ്രൈസും നൽകും. കളിക്കാർക്ക് സിംഗിൾസിന് 5- ബഹ്റൈൻ ദിനാറും ഡബിൾസിന് 10- ബഹ്റൈൻ ദിനാറും എൻട്രി ഫീസ് നൽകി മാർച്ച് 05-ന് മുമ്പ് തങ്ങളുടെ എൻട്രി ഫോമുകൾ പൂരിപ്പിക്കാം. ടൂർണമെന്റിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, ടൂർണമെന്റ് ഡയറക്ടർമാരുടെ കോ-ഓർഡിനേറ്റർമാരായ ഡി. രമേശുമായോ 39123932 എന്ന നമ്പരിലോ ഡാർട്ട്സ് ബേയുടെ ആരെഫ് മുറാദുമായോ 39699616-എന്ന നമ്പരിലോ ഇൻഡോർ ഗെയിംസ് സെക്രട്ടറി അരുൺ ജോസിനെയോ 39539946 എന്ന നമ്പരിലോ ബന്ധപ്പെടാം.
Trending
- വാക്കിലെ തെറ്റ് തിരുത്തി, ദമ്പതിമാർ സന്തോഷത്തോടെ മടങ്ങി; വഴി തെളിച്ച് വനിതാ കമ്മീഷൻ
- ഗതാഗത നിയമലംഘനത്തിനു 25,135 വാഹനങ്ങള്‍ക്ക് പിഴചുമത്തി
- കൊയിലാണ്ടിക്കൂട്ടം അവാലികാർഡിയാക് സെന്ററിൽ രക്തദാനക്യാമ്പ് സംഘടിപ്പിക്കുന്നു
- വോളിബോൾ ടൂർണ്ണമെന്റിൽ കെ സി എ ടീം വിജയികളായി
- വഖ്ഫ് ബിൽ ഭരണഘടനയുടെ അന്തസ്സത്ത ലംഘിക്കുന്നത്:ഫ്രന്‍ഡ്സ് അസോസിയേഷൻ
- തിരുപ്പതി ക്ഷേത്ര ദർശനം മുടങ്ങി, എയർലൈൻ കമ്പനിക്ക് 26000 രൂപ പിഴ ചുമത്തി ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ
- മികച്ച ഡോക്ടര്‍മാര്‍ക്കുള്ള പുരസ്കാരം നേടിയ ഡോക്ടര്‍മാരെ മന്ത്രി അഭിനന്ദിച്ചു
- ഭൂപതിവ് ചട്ട ഭേദഗതി എത്രയും വേഗം നടപ്പാക്കണം: മുഖ്യമന്ത്രി