കോഴിക്കോട്: ഉള്ള്യേരി മെഡിക്കൽ കോളേജിൽ കൊറോണ രോഗിയെ പീഡിപ്പിച്ച സംഭവത്തിൽ ആശുപത്രി ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. മെഡിക്കൽ കോളേജ് അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആശുപത്രി ജീവനക്കാരനായ അശ്വിനെയാണ് സസ്പെൻഡ് ചെയ്തത്.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
ഇന്നലെ രാത്രി 11 മണിയോടെയാണ് കൊറോണ രോഗിയായ യുവതിയെ അശ്വിൻ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഡോക്ടറെ കാണാനാണെന്ന് പറഞ്ഞ് ആശുപത്രിയിലെ നാലാം നിലയിലേക്ക് കൂട്ടിക്കൊണ്ടു പോയായിരുന്നു പീഡന ശ്രമം. നാലാം നിലയിലേക്ക് കൂട്ടിക്കൊണ്ടു പോയി അശ്വിൻ തന്നെ കയറി പിടിക്കാൻ ശ്രമിച്ചുവെന്ന് യുവതി പരാതി നൽകി.
യുവതിയുടെ മൊബൈൽ നമ്പർ ആശുപത്രി രജിസ്റ്ററിൽ നിന്നും ശേഖരിച്ച് ഇയാൾ നേരത്തേയും യുവതിയെ മെസേജുകൾ അയച്ച് ബുദ്ധിമുട്ടിച്ചിരുന്നു. തുടർന്ന് ഇയാൾ ശല്യപ്പെടുത്തുന്നുവെന്ന് യുവതി ആശുപത്രി അധികൃതരെ അറിയിച്ചു. എന്നാൽ ആശുപത്രി അധികൃതർ ഇതിനെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും യുവതി പറയുന്നു.