റിയാദ്: ഖത്തര്‍ ഉപരോധം സംബന്ധിച്ച സുപ്രധാന പ്രഖ്യാപനം ജനുവരി അഞ്ചിന് നടക്കുന്ന ഉച്ചകോടിയിലുണ്ടാകുമെന്ന് അറബ് രാജ്യങ്ങളിലെ പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. അതുകൊണ്ടു തന്നെ ബഹ്റൈനില്‍ നടക്കുമെന്ന് കരുതിയ ഉച്ചകോടി സൗദിയില്‍ നടത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ചരിത്ര സംഭവത്തിന് സാക്ഷ്യം വഹിയ്ക്കാന്‍ ഗള്‍ഫ് നാടുകള്‍ ഒരുങ്ങുകയാണ്. സൗദിയില്‍ നടക്കുന്ന ജിസിസി വാര്‍ഷിക ഉച്ചകോടിയിലേയ്ക്ക് എല്ലാ ഗള്‍ഫ് രാജ്യങ്ങളും ഇതോടെ സംബന്ധിയ്ക്കും.


