കൊച്ചി: ബെവ്കോ മദ്യഷോപ്പുകൾ പരിഷ്ക്കരിക്കുന്നതിൽ നയപരമായ മാറ്റം അനിവാര്യമെന്ന് കേരളാ ഹൈക്കോടതി. ബെവ്കോ ഔട്ട് ലെറ്റുകളിൽ ക്യൂ നിൽക്കേണ്ട സാഹചര്യം ഒഴിവാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. സാധാരണ കടകളിലെ പോലെ ബെവ് കോ ഔട്ട് ലെറ്റുകളിലും കയറാൻ കഴിയണം. വിൽപ്പന രീതിയിൽ നയപരമായ മാറ്റം വേണമെന്നും കോടതി നിർദ്ദേശിച്ചു.
പരിഷ്കാരങ്ങൾ ഒരു കാലിലെ മന്ത് എടുത്ത് അടുത്ത കാലിൽ വെച്ചത് പോലെ ആകരുതെന്നും കോടതി സർക്കാരിനെ ഓർമ്മിപ്പിച്ചു. മദ്യശാലകൾ ഒരു സ്ഥലത്തു നിന്നു മറ്റൊരു സ്ഥലത്തേയ്ക്കു മാറ്റിവയ്ക്കുക മാത്രമാണ് ചെയ്യുന്നതെന്ന ആക്ഷേപമുയർന്നപ്പോഴായിരുന്നു കോടതിയുടെ വിമർശനം. മദ്യശാലകൾക്ക് മുന്നിൽ ക്യൂ നിൽക്കേണ്ട അവസ്ഥ ഉണ്ടാകരുത്. മറ്റുകടകളിൽ എന്നപോലെ കയറാനും ഇറങ്ങാനുമുള്ള സൗകര്യം മദ്യശാലകളിലുണ്ടാകണമെന്നും കോടതി വ്യക്തമാക്കി. സ്ത്രീകൾക്കും കുട്ടികൾക്കും മദ്യക്കടകൾക്കു മുന്നിലൂടെ സഞ്ചരിക്കാനാകണമെന്നും കോടതി പറഞ്ഞു.
Trending
- തണലാണ് കുടുംബം; ടീൻസ് മീറ്റ് നടത്തി
- ഇന്ത്യക്കാരെ കൈയിലും കാലിലും വിലങ്ങിട്ട് ബന്ധിച്ചത് മനുഷ്യത്വരഹിതമായ നടപടിയെന്ന് പിണറായി വിജയന്
- ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ ഗാര്ഡന് ഷോ 2025 ഫെബ്രുവരി 20ന് തുടങ്ങും
- സെൻസർ ബോർഡിൻ്റെഇരട്ട നീതി അംഗീകരിക്കാനാവില്ല, സംവിധായകൻ അനുറാം.
- ‘ഭൂമിയിലെ പ്രശ്നങ്ങൾ പരിഹരിക്കാതെ ചന്ദ്രനില്‍ പോയിട്ട് എന്തുകാര്യം’ അഖിലേഷ് യാദവ്
- മസ്തിഷ്ക മരണ ആശയം ശരിവച്ച് കേരള ഹൈക്കോടതിമസ്തിഷ്ക മരണത്തിനെതിരായ ഹർജി തള്ളി
- ഫോണിൽ ബ്ലോക്ക് ചെയ്തതിലുള്ള വൈരാഗ്യം; യുവാവ് യുവതിയെ തീ കൊളുത്തി കൊല്ലാൻ ശ്രമം
- ‘ഇ.വി.എമ്മിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്യരുത്’; സുപ്രീംകോടതി