മനാമ: കാലങ്ങൾക്കു ശേഷം ഇന്ത്യൻ സ്കൂൾ രക്ഷിതാക്കൾക്ക് കൈവന്ന അവസരമാണ് സ്കൂളിനെ അതിന്റെ പ്രതാപകാലത്തിലേക്കു നയിക്കാൻ കെൽപ്പുള്ള യഥാർത്ഥ രക്ഷിതാക്കൾ നയിക്കുന്ന ഐ എസ് പി ഫ് പാനലിനെ തിരഞ്ഞെടുക്കാൻ.എല്ലാ രക്ഷിതാക്കളും ഈ അവസരം വിനിയോഗിക്കണമെന്നും ഇന്ന് (ഡിസംബർ 5 ) പാൻ ഏഷ്യാ ഹാളിലിൽ വെച്ച് ഐ എസ് പി ഫ് നടത്തിയ പത്രസമ്മേളനത്തിൽ അഭ്യർത്ഥിച്ചു.
തങ്ങൾ വാഗ്ദാനം ചെയ്ത എല്ലാ കാര്യങ്ങളും സമയബന്ധിതമായി നടത്താൻ പ്രതിഞ്ജാബദ്ധരാണെന്നും,രക്ഷിതാക്കൾക്കും സമൂഹത്തിനും ഇതെല്ലാം പരിശോധിക്കാൻ ഒരു പുതിയ വിവരാവകാശ സംവിധാനം കൊണ്ടുവരുമെന്നും,കാലഘട്ടത്തിനു അനുസരിച്ചു ഭരണഘടന പരിഷ്കരിക്കാൻ മുൻകൈയെടുക്കും,വിദ്യാർത്ഥികൾക്ക് രുചികരവും പോഷക സമ്പുഷ്ടവുമായ വിഭവങ്ങൾ ഉൾപ്പെടുത്തി ഇരുന്ന് ഭക്ഷണം കഴിക്കാൻ ലാഭമെടുക്കാത്ത തരത്തിൽ കച്ചവട സമൂഹത്തിന്റെകൂടി പിൻബലത്തിൽ വിശാലമായ കഫെ കാന്റീനുകൾ ആരംഭിക്കും.തങ്ങളുടെ കുട്ടികൾ എന്താണ് കഴിക്കുന്നത് എന്ന് മുൻക്കൂട്ടി അറിയാൻ വർത്തമാനകാല സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് സംവിധാനം ഏർപ്പെടുത്തും.വരുന്ന സെപ്റ്റംബർ ആദ്യവാരത്തിൽ തന്നെ പുതുക്കിയ ശുചിമുറികൾ തയ്യാറാക്കും, പെൺകുട്ടികൾക്ക് സഹായകരമായ സാനിറ്ററി നാപ്കിൻ വെൻഡിങ് മെഷീൻ സ്ഥാപിക്കും.
സ്കോപ്പ് ഓഫ് ഓഡിറ്റിൽ വേണ്ട മാറ്റങ്ങൾ വരുത്തി യഥാർത്ഥ മാനേജ്മെന്റ് ഓഡിറ്റ് നടപ്പിൽ വരുത്തും,അദ്ധ്യാപകരെ അവരുടെ തൊഴിലിന് ചേരാത്തതരത്തിലുള്ള ജോലികൾ നൽകി അപമാനിക്കുന്നതിൽനിന്നും മാറ്റം വരുത്തും.പുതിയ സ്റ്റാഫ് റൂമുകളും ശീതള പാനീയ വെൻഡിങ് മെഷീനുകളും സ്ഥാപിക്കും .വിദ്യാർത്ഥികൾക്ക് ഭാഷാപ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനു സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകളും ആശയവിനിമയത്തിന് സഹായകമായ ടോസ്റ് മാസ്റ്റേഴ്സ് (Gavel)ക്ലബ്ബുകൾ രൂപീകരിക്കും.
കമ്മീഷൻ രഹിത ,അഴിമതി രഹിത ഭരണ സംവിധാനത്തിലൂടെ,സമൂഹത്തിന്റെയും വ്യവസായികളുടെയും സഹായത്തോടെ ഫെയറുകളും മറ്റും നടത്തി ധന സമാഹരണത്തിലൂടെ രക്ഷിതാക്കൾക്ക് ഒരു സാമ്പത്തിക ബാധ്യതയും വരുത്താതെ എല്ലാ നവീകരണ പ്രവർത്തനങ്ങളും ഘട്ടം ഘട്ടമായി നടപ്പിൽ വരുത്തും.
കോവിഡ് മഹാമാരി കാലത്തുപിരിച്ച ഉപയോഗിച്ചിട്ടില്ലാത്ത സേവനത്തിന് ഈടാക്കിയ ഫീസുകൾ വരും വർഷങ്ങളിൽ തവണകളായി പുതുതായി അടക്കാനുള്ള ഫീസിൽ അഡ്ജസ്റ്റ് ചെയ്യുന്നതിനായിരിക്കും മുഖ്യ പരിഗണന എന്നും അറിയിച്ചു.
ജനറൽ കൺവീനർ ശ്രീധർ തേറമ്പിൽ നേതൃത്വം നൽകിയ പത്ര സമ്മേളനത്തിൽ സ്ഥാനാര്ഥികളായ ജയ്ഫെർ ,വാണി ചന്ദ്രൻ ,ഷെറിൻ ,ഡേവിഡ് തുടങ്ങിയവരും മറ്റു ഐ എസ് പി ഫ് നേതാക്കളായ ദീപക് മേനോൻ ,ചന്ദ്രബോസ് ,പ്രവീഷ് ,ജയശങ്കർ ,അനിൽ ഐസക് ,സുനിത ,സുന്ദർ ,നിബു ,ലിൻസൺ ,സോയ് പോൾ,സാജിത് റിതിൻ തിലക് തുടങ്ങിയവരും പങ്കെടുത്തു.