
മനാമ: പ്രവാസികൾക്കിടയിൽ വർധിച്ചു വരുന്ന മരണ സംഖ്യയും, ജീവിത ശൈലി രോഗങ്ങളെ കുറിച്ചു ബഹ്റൈനിലെ പ്രവാസികൾക്കിടയിൽ ബോധവൽക്കരണം ലക്ഷ്യം വെച്ച് ജൂൺ മാസം ഒന്നു മുതൽ 30 വരെ നീണ്ടു നിൽക്കുന്ന നമ്മുടെ ആരോഗ്യം എന്ന ക്യാമ്പയിന്റെ ഭാഗമായി നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദ കൂട്ട് ബഹ്റൈൻ ചാപ്റ്റർ, അൽ ഹിലാൽ ഹോസ്പിറ്റൽ സംയുകതമായി, ബഹ്റൈൻ ഇന്ത്യ ഇന്റർനാഷണൽ എക്സ്ചേഞ്ച് കമ്പനി (BIIECO) സഹകരണത്തോടെ അൽ ഹിലാൽ അദ്ലിയ ബ്രാഞ്ച് ഹോസ്പിറ്റലിൽ വെച്ച് പ്രവാസികൾക്ക് വെള്ളിയാഴ്ച രാവിലെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.നിരവധി ആളുകൾ ക്യാമ്പ് പ്രയോജനപ്പെടുത്തി. രാവിലെ 8 മുതൽ ഉച്ചക്ക് 1 മണി വരെ നീണ്ടു നിന്ന ക്യാമ്പിൽ 270 ഓളം പേര് പങ്കെടുത്തു.
കഴിഞ്ഞ ആഴ്ചകളിൽ സ്പോർട്സ് ഡേ സംഘടിപ്പിച്ചു കൊണ്ട് തുടക്കം കുറിച്ച ക്യാമ്പയിൻ പ്രവാസികൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

മെഡിക്കൽ ക്യാമ്പ് ഔദ്യോഗിക പരിപാടി പ്രോഗ്രാം കൺവീനർ യുസുഫ് അലി സ്വാഗതം ആശംസിച്ച പരിപാടിയിൽ പ്രസിഡന്റ് ഷുഹൈബ് തിരുവത്ര അധ്യക്ഷത വഹിച്ചു. ക്യാമ്പ് നിസാർ കൊല്ലം ഉൽഘാടനം ചെയ്തു കൊണ്ട് സംസാരിച്ചു.
വേദിയിൽ വീശിഷ്ഠ അതിഥികൾ ബഹ്റൈനിലെ സാമൂഹിക, സാംസ്കാരിക മേഖലയിൽ ഉള്ള ഗഫൂർ കൈപ്പമംഗലം, മുതിർന്ന പത്ര പ്രവർത്തകൻ കൂടിയായ പ്രദീപ് പുറവങ്ങര , സൽമാൻ ഫാരിസ്, മുൻ ഇന്ത്യൻ സ്കൂൾ സെക്രട്ടറി ഷിമിലി P ജോൺ, കാസിം പാടത്തകായിൽ എന്നിവർ പങ്കെടുത്തു ആശംസകൾ അർപ്പിച്ചു.
സെക്രട്ടറി സജീർ കറുകമാട് നന്ദിയും പറഞ്ഞു.ഹോസ്പിറ്റലിനോടുള്ള നന്ദി സൂചകമായി പ്രസിഡന്റ് ഷുഹൈബ് മൊമെന്റോ Dr. ക്യാരസ് P ചാണ്ടി എന്നിവർക്ക് നൽകി ആദരിച്ചു.
അബ്ദുൽ റാഫി, സിറാജ്, ഹിഷാം, നിഷിൽ, ദിവാകരൻ, റാഫി ചാവക്കാട്, ജാഫർ , ശാഹുൽ ഹമീദ്, നൗഷാദ് അമ്മാനത്തു, ഫൈസൽ ,ഷഫീഖ്, യുസുഫ്, ഗണേഷ്, വിജയൻ,സമദ്,ആബിദ സുഹൈൽ എന്നിവർ മെഡിക്കൽ ക്യാമ്പിന്നു നേതൃത്വംനൽകി.
