
മനാമ: കഴിഞ്ഞ ദിവസം നിര്യാതനായ സീതത്തോട് കണികുന്നത്ത് പ്ലാത്താനം കുടുംബാംഗം ഷെറിൻ തോമസിന്റെ(38) സംസ്കാരം ബുധനാഴ്ച നടക്കും. കെ.ടി. ഏബ്രഹാമിന്റെ മകനായ ഷെറിൻ വർഷങ്ങളായി ബഹ്റൈൻ പ്രവാസിയായിരുന്നു. മൃതദേഹം ചൊവ്വാഴ്ച നാലിനു മാതൃസഹോദരൻ വി.കെ.എൽ ഗ്രൂപ്പ് ചെയർമാൻ ചിറ്റാർ പുത്തൻപുരയ്ക്കൽ ഡോ.വർഗീസ് കുര്യന്റെ ഭവനത്തിൽ എത്തിക്കും.

ബുധനാഴ്ച രാവിലെ എട്ടിനു സ്വഭവനിൽ കൊണ്ടുവരും.ഒൻപതിനു ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം 11.30 നു ആങ്ങമൂഴി ചായൽപടി മലങ്കര കത്തോലിക്കാ പള്ളിയിൽ പത്തനംതിട്ട രൂപതാ അധ്യക്ഷൻ ഡോ.സാമുവൽ മാർ ഐറേനിയോസിന്റെ പ്രധാന കാർമികത്വത്തിൽ സംസ്കാര ശുശ്രൂഷകൾ നടക്കും. മാതാവ്:റോസമ്മ ഏബ്രഹാം.ഭാര്യ:ജീനാ.(മൈലപ്രാ വഹാനിയേൽ കുടുംബാംഗം.)മകൾ:യോവാൻ.സഹോദരി: റീജ. സഹോദരീഭർത്താവ്: രഞ്ജിത്ത് തോമസ്(ബഹ്റൈൻ).
