തിരുവനന്തപുരം : എസ്.എഫ്.ഐ നേതൃത്വം കിണറ്റിലെ തവളയെപ്പോലെയാണെന്ന് എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ജെ.അരുൺ ബാബു. കേരളത്തിലെ അധികാരത്തിൻ ഭ്രമിച്ച് അക്രമം നടത്തുന്ന നേതാക്കൾ ബംഗാളിലേയും ത്രിപുരയിലേയും അവസ്ഥ ഓർക്കുന്നത് നല്ലതാണ്. അക്രമിച്ച് നിശബ്ദരാക്കുമെന്ന ചിന്ത എസ്.എഫ്.ഐ യ്ക്ക് വേണ്ടന്നും സംസ്ഥാന നേതൃത്വം വിഷയത്തിൽ മറുപടി പറയണമെന്നും അരുൺകുമാർ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് ആരംഭിച്ചത് മുതൽ എസ്.എഫ്.ഐ പ്രകോപനം സൃഷ്ടിച്ചു. എ.ഐ.എസ്.എഫിന്റെ ഭാഗത്തു നിന്നും യാതൊരു തരത്തിലുമുള്ള പ്രകോപനമുണ്ടാവാതെയാണ് എസ്.എഫ്.ഐ അക്രമം നടത്തിയത്.പെൺകുട്ടിയെ ജാതിമായി അധിക്ഷേപിച്ചു. ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ബലാത്സംഗം ചെയ്യുമെന്നു വരെ ഭീഷണിപ്പെടുത്തി.പുരോഗമനം പറയുമ്പോൾ അത് നടപ്പാക്കാൻ ശ്രമിക്കണമെന്ന് എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
എ.ഐ.എസ്.എഫ് മത്സരിച്ചത് സെനറ്റിലേക്കാണ്. എന്നാൽ എസ്.എഫ്ഐയ്ക്ക് ജയിക്കാൻ വേണ്ടി തെരഞ്ഞെടുപ്പ് സംവിധാനങ്ങളിൽ വരെ മാറ്റം വരുത്തുന്നുണ്ടെന്ന് അരുൺ ആരോപിച്ചു. വിദ്യാഭ്യാസ മന്ത്രി അക്രമം നടത്തിയ സ്റ്റാഫിനെ പുറത്താക്കാൻ തയ്യാറാവണമെന്ന് അരുൺ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം എംജി സർവ്വകലാശാലയിൽ സെനറ്റ് സ്റ്റുഡന്റ് കൗൺസിൽ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിൽ ,എ.ഐ.എസ്.എഫിന്റെ വനിതാ നേതാവിനെ കടന്നുപിടിക്കുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തെന്ന പരാതിയിൽ എസ്.എഫ്.ഐ. പ്രവർത്തകർക്കെതിരേ പോലീസ് കേസെടുത്തിരുന്നു.വനിതാ പ്രവർത്തകയെ ക്രൂരമായി മർദ്ദിച്ചു. ജാതീയപരമായി അധിക്ഷേപിച്ചു തുടങ്ങിയ ആരോപണങ്ങളാണ് എസ്എഫ്ഐയുടെ പ്രധാന നേതാക്കൾക്കെതിരെ ഉയരുന്നത്.