തിരുവനന്തപുരം: ആലപ്പുഴയിൽ ആത്മഹത്യ ചെയ്ത നെൽകർഷകന് ലഭിച്ച ജപ്തി നോട്ടീസ് മരവിപ്പിച്ചതായി പട്ടികജാതി പട്ടികവർഗ വികസന മന്ത്രി കെ. രാധാകൃഷ്ണൻ അറിയിച്ചു. എസ്.സി – എസ്.ടി വികസന കോർപറേഷൻ നൽകിയ വായ്പ പരമാവധി ഇളവുകൾ നൽകി തീർപ്പാക്കാനും കോർപറേഷന് മന്ത്രി നിർദേശം നൽകി. തകഴി കുന്നുമ്മയിലെ കർഷകൻ കെ.ജി. പ്രസാദിന്റെ കുടുംബത്തിനാണ് കഴിഞ്ഞ ദിവസം നോട്ടീസ് ലഭിച്ചത്. കുടുംബത്തിന്റെ സാഹചര്യങ്ങൾ മനസ്സിലാക്കാതെ ഉദ്യോഗസ്ഥർ നോട്ടീസയച്ചതിൽ മന്ത്രി അടിയന്തിര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ നവംബർ 11നാണ് പ്രസാദ് ആത്മഹത്യ ചെയ്തത്. 2022ലാണ് ഇവർ കോർപറേഷനിൽനിന്ന് 60,000 രൂപ വായ്പയെടുത്തത്. മന്ത്രി രാധാകൃഷ്ണൻ നിർദേശിച്ചതനുസരിച്ച് കോർപറേഷൻ ആലപ്പുഴ ബ്രാഞ്ചിലെ മാനേജറും ഉദ്യോഗസ്ഥരും പ്രസാദിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടിരുന്നു.
Trending
- കെ-റെയിൽ എന്ന പേരിൽ പിടിവാശിയില്ല, പക്ഷേ അതിവേഗ റെയിൽപാത വേണമെന്ന നിലപാടിൽ സർക്കാർ
- ബഹ്റൈന്‍ വസന്തോത്സവം സമാപിച്ചു
- കഴിഞ്ഞ വര്‍ഷം ബഹ്റൈനില്‍ പരിശോധിച്ചത് 4,92,000 ടണ്‍ ഭക്ഷ്യവസ്തുക്കള്‍
- വാഹനാപകടത്തില്‍ പരിക്കേറ്റ സ്ത്രീക്ക് 9,000 ദിനാര്‍ നഷ്ടപരിഹാരം
- ബഹ്റൈന്‍ വ്യവസായ മന്ത്രാലയം ഇന്‍ഡസ്ട്രിയല്‍ പ്ലോട്ട് സര്‍വേ സേവനം വികസിപ്പിച്ചു
- അതിജീവനത്തിന്റെ കരുത്തുമായി ‘പോരാട്ടമാണ് കഥ’
- ശബരിമല സ്വർണക്കൊള്ള; ‘ശ്രീകുമാറിനെതിരെ തെളിവുകൾ ഹാജരാക്കാൻ എസ്ഐടിക്കായില്ല’; ജാമ്യ ഉത്തരവ് പുറത്ത്
- ബഹ്റൈനില്‍ ചെമ്മീന്‍ പിടുത്ത നിരോധനം ഞായറാഴ്ച മുതല്‍


