ഹെെദരാബാദ്: രണ്ടാം ഭാര്യയ്ക്കൊപ്പം കൂടുതൽ സമയം ചെലവിട്ടതിന് അച്ഛനെ മകൻ തലയ്ക്കടിച്ച് കൊന്നു. ഹെെദരാബാദ് രാമനാഥപുർ സ്വദേശിയായ പാണ്ഡു സാഗറിനെയാണ് (54) മകൻ പവൻ (23) ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. പാണ്ഡു സാഗർ രണ്ടാം ഭാര്യയ്ക്കൊപ്പം താമസിക്കുന്നതും തങ്ങൾക്ക് പണം നൽകാത്തതും കാരണമാണ് പവൻ കൊലപാതകം ചെയ്തതെന്ന് പൊലീസ് അറിയിച്ചു.തിങ്കളാഴ്ച വെെകിട്ട് സാഗർ വാടകയ്ക്ക് നൽകിയ ഉപ്പാളിലെ ഫ്ളാറ്റിൽ വച്ചായിരുന്നു കൊലപാതകം. ഫ്ളാറ്റിലെത്തിയ പവനും അച്ഛനും തമ്മിൽ വഴക്കുണ്ടായി. ഇതിനുപിന്നാലെ മകൻ ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. അടിയേറ്റ സാഗർ തൽക്ഷണം മരിച്ചു. സംഭവത്തിന് ശേഷം ഓടിരക്ഷപ്പെട്ട പ്രതിയെ പിറ്റേദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.പവൻ ഉൾപ്പെടെ മൂന്ന് ആൺമക്കളാണ് സാഗറിന്റെ ആദ്യവിവാഹത്തിലുള്ളത്. നാലുവർഷം മുൻപായിരുന്നു സാഗറിന്റെ രണ്ടാം വിവാഹം. എന്നാൽ അടുത്തിടെയായി സാഗർ രണ്ടാം ഭാര്യയ്ക്കൊപ്പമാണ് കൂടുതൽ സമയമെന്ന് ആദ്യഭാര്യയും മക്കളും പറഞ്ഞിരgന്നു. സാഗര്‍ തങ്ങളെ സന്ദര്‍ശിക്കാന്‍ വരാറില്ലെന്നും പണമൊന്നും നല്‍കാറില്ലെന്നും ഇവര്‍ പറഞ്ഞു. പണം മുഴുവൻ രണ്ടാം ഭാര്യയ്ക്ക് നൽകുന്നുവെന്ന സംശയം അകറ്റാൻ അച്ഛനെ നേരിൽക്കണ്ട് കാര്യങ്ങൾ സംസാരിക്കാനാണ് പവൻ ഫ്ളാറ്റിലെത്തിയത്. തുടർന്നാണ് ഇരുവരും തമ്മിൽ വഴക്കുണ്ടാവുന്നത്.
Trending
- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
- സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില്‍ വാഹനമിടിച്ച് ഒരാള്‍ മരിച്ചു
