മലപ്പുറം: എടവണ്ണ ജാമിഅഃ നദ്വിയ്യ ത്രിദിന വാര്‍ഷിക ദഅ്വാ സമ്മേളനത്തിനു നാളെ (വെള്ളിയാഴ്ച) വൈകുന്നേരം 4.30ന്് തുടക്കമാവും. ഏഴ് സെഷനുകളിലായി മുപ്പതിലധികം പ്രബന്ധങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും. എജുക്കേഷന്‍ ഇന്‍ പോസ്റ്റ് കോവിഡ പ്രമേയത്തില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനം ജെ.എന്‍.ഇ വൈസ് ചാന്‍സലര്‍ ഡോ.കെ ഷൗക്കത്തലി നിര്‍വഹിക്കും. ജാമിഅ നദ്വിയ്യ ശരീഅ: കോളേജ് പ്രിന്‍സിപ്പല്‍ ടി.മൂസ നദ്വി അധ്യക്ഷത വഹിക്കും. രാത്രി ‘നഷ്ടമാകുന്ന മൂല്യങ്ങളും നഷ്ട്ടപ്പെടുന്ന സ്വര്‍ഗവും വിഷയത്തില്‍ നടക്കുന്ന തസ്കിയത്ത് സെഷനില്‍ പി മൊയ്തീന് സ്വലാഹി കാരപ്പുറം, പി. കെ സക്കരിയ്യാ സ്വലാഹി തുടങ്ങിയര്‍ സംസാരിക്കും. ശനിയാഴ്ച വൈകുന്നേരം നടക്കുന്ന സമര്‍പ്പിത വിദ്യാര്‍ത്ഥിത്വം,കര്‍മവീഥിയില്‍ മുന്നോട്ട് പ്രമേയം വനിതാ സമ്മേളനം സെന്‍ട്രല്‍ ഹ്യൂമന്‍ റൈറ്റ്സ് ഫോറം വനിതാവിഭാഗം സംസ്ഥാന പ്രസിഡന്റ് ഡോ.ബേബി ശക്കീല ഉദ്ഘാടനം ചെയ്യും.
വൈജ്ഞാനിക സെഷന് പി പി മുഹമ്മദ് മദനി മോങ്ങം നേതൃത്വം നല്‍കും. ഞായറാഴ്ച 2 മണിക്ക് രക്ഷിതാക്കളുടെ ഒത്തുചേരല്‍ സി.ടി.ഷുക്കൂര്‍ സുല്ലമി അധ്യക്ഷത വഹിക്കും. വൈകുന്നേരം നടക്കുന്ന സമ്മേളനം പി.ഹംസ ബാഖവി ചങ്ങലീരി ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ മൊയ്തീന് കോയ മദീനി,പി കെ സക്കരിയ്യ സ്വലാഹി, ബിലാല്‍ സലീം കൊല്ലം, സി. നിഷാദ് എടത്തനാട്ടുകര പങ്കെടുത്തു.