ഇടുക്കി: 18 വയസുകാരനോട് മാതാപിതാക്കളുടെ കൊടും ക്രൂരത. ഭിന്നശേഷിക്കാരനായ കുട്ടിയെ രക്ഷിതാക്കൾ പാർപ്പിച്ചിരുന്നത് വീടിന് പുറത്തെ ഷെഡിൽ. ധരിക്കാൻ വസ്ത്രം പോലും നൽകാതെയാണ് 18 കാരനെ ഷെഡിൽ കെട്ടിയിട്ടിരുന്നത്. ഇടുക്കി ജില്ലയിലെ തൊടുപുഴ വെളിയാമറ്റത്താണ് സംഭവം. അയൽവാസികളുടെ പരാതിയെ തുടർന്ന് പഞ്ചായത്ത് അംഗങ്ങൾ വിവരമറിയിച്ചതോടെ പോലീസ് സ്ഥലത്തെത്തി പരിശോധിക്കുകയായിരുന്നു. വൃത്തിഹീനമായ സാഹചര്യത്തിൽ നിന്നും കുട്ടിയെ പഞ്ചായത്ത് അധികൃതരും പോലീസും ചേർന്ന് മോചിപ്പിച്ചു. തുടർന്ന് വെളിയാമറ്റം പഞ്ചായത്ത് അംഗങ്ങളും പോലീസും ചേർന്ന് കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. അക്രമാസക്തനാകുന്നത് കൊണ്ടാണ് കുട്ടിയെ കെട്ടിയിട്ടതെന്നാണ് മാതാപിതാക്കൾ പോലീസിന് നൽകിയ വിശദീകരണം.
Trending
- കെസിഎ ഇന്ത്യൻ ടാലന്റ് സ്കാൻ 2025 ന്റെ ഫ്ലയറിന്റെ പ്രകാശന കർമ്മം നിർവഹിച്ചു
- നിയാർക്ക് ബഹ്റൈൻ ഓണസംഗമം
- ജോസഫ് ജോയ് ബഹ്റൈന്‍ ഇന്ത്യന്‍ ക്ലബ്ബ് പ്രസിഡന്റ്
- പാര്‍സല്‍ മയക്കുമരുന്ന് കടത്തു കേസില്‍ സെപ്റ്റംബര്‍ 30ന് വിധി പറയും
- ബഹ്റൈന്‍ ശൂറ സെക്രട്ടേറിയറ്റ് പ്രതിനിധി സംഘം ജോര്‍ദാനിയന്‍ സെനറ്റും പ്രതിനിധിസഭയും സന്ദര്‍ശിച്ചു
- കുട്ടികളുടെ ഓൺലൈൻ ഗെയിമുകൾ രക്ഷിതാക്കൾ പരിശോധിക്കണമെന്ന് നിർദ്ദേശം
- തിരുവനന്തപുരത്ത് പതിനേഴുകാരന് മസ്തിഷ്ക ജ്വരം; ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ പൂൾ പൂട്ടി, സാമ്പിളുകൾ ശേഖരിച്ച് ആരോഗ്യവകുപ്പ്
- ഏഷ്യക്കാരിയെ ലൈംഗിക തൊഴിലിന് നിര്‍ബന്ധിച്ച കേസില്‍ വിധി ഒക്ടോബര്‍ 14ന്