ഇടുക്കി: സ്വാതന്ത്ര്യദിനത്തിൽ എല്ലാ വീടുകളിലും ദേശീയപതാക ഉയർത്താനുള്ള ‘ഹർ ഘർ തിരംഗ’ ക്യാമ്പയിനില്‍ ക്രമക്കേട്. ജില്ലയിൽ കുടുംബശ്രീ വിതരണത്തിനായി കൊണ്ടുവന്ന ഒരു ലക്ഷത്തിലധികം ദേശീയ പതാകകൾ ഉപയോഗശൂന്യമായി. പതാകയുടെ വലുപ്പത്തിലും അശോക ചക്രത്തിന്റെ ആകൃതിയിലും മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ നിരവധി ദേശീയ പതാകകൾ പാഴായി. കരാർ കുടുംബശ്രീ പിൻവലിച്ചെന്നും ആരോപണമുണ്ട്. 30 ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് ജില്ലയിൽ പദ്ധതി നടപ്പാക്കുന്നത്. കൊടികൾ നിർമ്മിച്ച് പഞ്ചായത്തുകൾക്ക് നൽകാനുള്ള ചുമതല കുടുംബശ്രീ മിഷനായിരുന്നു. ജില്ലയിലെ 20 അപ്പാരൽ കുടുംബശ്രീ യൂണിറ്റുകൾ യോഗം ചേർന്ന് കൺസോർഷ്യം രൂപീകരിച്ച് കരാർ നൽകി. എന്നാൽ, ഈ കുടുംബശ്രീ യൂണിറ്റുകൾ സ്വന്തം ദേശീയപതാകകൾ നിർമ്മിക്കുന്നതിനുപകരം കേരളത്തിന് പുറത്തുള്ള ബെംഗളൂരു ആസ്ഥാനമായുള്ള രണ്ട് കമ്പനികളെ ചുമതലപ്പെടുത്തി. അവർ നൽകിയ ദേശീയ പതാകകൾ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ ഉപയോഗശൂന്യമായി. ദേശീയ പതാകയുടെ നിർമ്മാണത്തിന് 28 രൂപയാണ് സംസ്ഥാന സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ, വലിയ വിലയില്ലാത്ത ദേശീയപതാകകൾ ഇടുക്കി ജില്ലയിൽ വിതരണത്തിനായി കൊണ്ടുവന്നു. ഇതോടെയാണ് കരാർ നൽകിയതിൽ കമ്മീഷന് പങ്കുണ്ടെന്ന ആരോപണം ഉയർന്നത്. കുടുംബശ്രീയുടെ ജില്ലാ കോര്‍ഡിനേറ്റര്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ക്കെതിരേ സര്‍ക്കാര്‍ കര്‍ശനമായ നടപടിയെടുക്കണമെന്നാണ് ആവശ്യം.
Trending
- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
- സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില്‍ വാഹനമിടിച്ച് ഒരാള്‍ മരിച്ചു

