മലപ്പുറം: ജില്ലയില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിട്ടതിനു പിന്നാലെ പരാജയ കേന്ദ്രങ്ങളില്‍ അക്രമ രാഷ്ട്രീയവുമായി സിപിഎം രംഗത്തു വന്നിരിക്കുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രസ്താവനയില്‍ പറഞ്ഞു.
കീഴാറ്റൂര്‍ പഞ്ചായത്തില്‍ 19-ല്‍ 17 ഉം യു.ഡി.എഫ് പിടിച്ചെടുത്തതിനാണ് കൊലപാതകത്തിലൂടെ സി.പി.എം മറുപടി പറയുന്നത്.
മരണപ്പെട്ട ശമീറിന്റെ വാര്‍ഡായ ഒറുവമ്പുറവും സി.പി.എമ്മില്‍ നിന്നും ഈ തെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യമുന്നണി തിരിച്ച് പിടിച്ചിരുന്നു.
ഇതിലുള്ള അരിശമാണ് കൊലപാതകത്തിലെത്തിച്ചത്. മുസ്ലിം യൂത്ത്ലീഗ് പ്രവര്‍ത്തകനായ താനൂര്‍ അഞ്ചുടി ഇസ്ഹാഖിനെ സി.പിഎം ക്രിമിനലുകള്‍ കൊല ചെയ്തിട്ട് ഒരു വര്‍ഷം പുര്ത്തിയായതാടെയാണ് വീണ്ടും കൊല നടത്തിയിരിക്കുന്നത്.
മലപ്പുറം ജില്ലയില്‍ യു.ഡി.എഫിനെ ആശയപരമായി നേരിടാന്‍ കഴിയാത്തതിനാലാണ് ആയുധവുമായി നേരിടുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സി.പി.എം നടത്തിവരുന്ന അക്രമ രാഷ്ട്രീയം മലപ്പുറം ജില്ലയിലേക്ക് വ്യാപിപിക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നുണ്ടെന്നും സാദിഖലി തങ്ങള്‍ ആരോപിച്ചു. ഈ ആക്രമ രാഷ്ട്രീയ സംസ്കാരത്തെ നിയമപരമായും രാഷ്ട്രീയമായും ജനാധിപത്യ രീതിയില്‍ പ്രതിരോധിക്കും. ബഹുജന പിന്തുണയോടെ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.