തിരുവനന്തപുരം: പട്ടയം നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സിപിഐ നേമം മണ്ഡലം സെക്രട്ടറിയെ സ്ഥാനത്തു നിന്നും നീക്കം ചെയ്തു. പട്ടയം നല്‍കാമെന്ന് പറഞ്ഞ് നാല് ലക്ഷം രൂപയാണ് ജയചന്ദ്രന് തട്ടിയെടുത്തത്. ഇയാളെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാന്‍ ജില്ല എക്സിക്യൂട്ടിവാണ് തീരുമാനം എടുത്തത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തും. അമ്പലത്തറ സ്വദേശി നല്കിയ പരാതിയിലാണ് നടപടി. മണ്ഡലം സെക്രട്ടറിക്ക് പണം നല്‍കിയതിന്റെ തെളിവുകള്‍ ഇയാള്‍ സിപിഐ നേതൃത്വത്തിന് നല്കി. ചാലയില്‍ വാട്ടര്‍ അതോറിറ്റി ഓഫീസിന് സമീപത്തെ മൂന്ന് സെന്റ് സ്ഥലത്തിന് പട്ടയം നല്‍കാമെന്നായിരുന്നു വാഗ്ദാനം. ഇതിനായി 10 ലക്ഷമാണ് ജയചന്ദ്രന് ആവശ്യപ്പെട്ടത്. തുടര്‍ന്ന് 5.5 ലക്ഷത്തിന് ഇടപാട് ഉറപ്പിച്ചു. തുടര്‍ന്ന് മുട്ടത്തറയിലെ വില്ലേജ് ഓഫിസിന്റെ മുന്നില്‍ വെച്ച് 1.5 ലക്ഷം കൈമാറുകയായിരുന്നു. പിന്നീട് താലുക്ക് ഓഫീസില്‍ കൊണ്ടുപോയി ഉദ്യോഗസ്ഥര്‍ക്ക് നല്കാന് എന്ന പേരില്‍ പണം വാങ്ങി. അഞ്ച് മാസത്തിനിടെ നാല് ലക്ഷം വാങ്ങിയതായി പരാതിയില്‍ പറയുന്നു.
Trending
- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
- സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില്‍ വാഹനമിടിച്ച് ഒരാള്‍ മരിച്ചു



