തിരുവനന്തപുരം: മയക്കുമരുന്ന് കൈവശം വെച്ച് വില്‍പ്പന നടത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു. രാജാജി നഗര്‍ സ്വദേശി ബൈജുവിനെയാണ് പ്രോസിക്യൂഷന് ആരോപിച്ച കുറ്റങ്ങള്‍ തെളിയിക്കാന്‍ കഴിയാത്തതിനാല്‍ വെറുതെ വിടാന്‍ കോടതി ഉത്തരവായത്. തിരുവനന്തപുരം രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി രാജേഷിന്റെതാണ് ഉത്തരവ്. 2016 മാര്‍ച്ച് 18 വൈകീട്ട് 6.40 നാണ് സംഭവം. മുന്‍ കന്റോണ്‍മെന്റ് എസ് ഐ വിന്‍സന്‍ ജോസഫ് ആണ് ബൈജുവിനെ പിടികൂടിയത്. വിമന്‍സ് കോളജ് പനവിള റോഡിലാണ് വില്‍പ്പന നടത്താന്‍ ശ്രമിച്ചത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്. സ്കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതായി പൊലീസിന് പല പ്രാവശ്യം വിവരം ലഭിച്ചിരുന്നുവെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ലെന്നും പിടികൂടുന്ന സമയത്ത് ഇയാളുടെ കൈവശം ഉണ്ടായിരുന്ന പ്ലാസ്റ്റിക് കവറില്‍ കഞ്ചാവ് ഉണ്ടായിരുന്നതായും പൊലീസ് വ്യക്തമാക്കി. തൊണ്ടിമുതലായി ഇത് കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. പ്രോസിക്യൂഷന് ശേഖരിച്ച തെളിവുകള്‍ ഒന്നും പ്രതി കുറ്റം ചെയ്തെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് കോടതിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നത്. 7 സാക്ഷികള്‍ ,20 രേഖകള്‍ , 4 തൊണ്ടിമുതലുകള്‍ എന്നിവ പ്രോസിക്യൂഷന് തെളിവിലേക്ക് സ്വീകരിച്ചിരുന്നു. സുപ്രീംകോടതിയുടെ നിര്‍ദേശത്തിലുള്ള നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്നും പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്ന് വന്ന വീഴ്ചകളും ചൂണ്ടിക്കാട്ടിയാണ് പ്രതിഭാഗം അഭിഭാഷകന് നന്ദുപ്രകാശ് വാദിച്ചത്.
Trending
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി
- സതേണ്‍ മുനിസിപ്പാലിറ്റി മാര്‍ക്കറ്റ് ശുചിത്വ ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില്‍ ഞായറാഴ്ച പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില്‍ അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില്‍ രണ്ടു പേരുടെ വിചാരണ തുടങ്ങി
- നിയമം ലംഘിക്കുന്ന ട്രക്കുകള്‍ക്കെതിരെ നടപടിയുമായി കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി
- ഈജിപ്തിലെ അല്‍ അലമൈനിലേക്ക് ഗള്‍ഫ് എയര്‍ സീസണല്‍ സര്‍വീസുകള്‍ ആരംഭിക്കും
- ബഹ്റൈന്‍ രാജാവ് നബിദിനാശംസ നേര്‍ന്നു