തിരുവനന്തപുരം: നിയമന തട്ടിപ്പ് കേസില് ഒന്നാം പ്രതി അഖില് സജീവ് കുറ്റം സമ്മതിച്ചു. സംഭവത്തില് ഗൂഢാലോചന നടത്തിയത് പ്രതികള് തന്നെയാണെന്നും പോലീസ് പറഞ്ഞു. ആരോഗ്യമന്ത്രി വീണ ജോര്ജിന്റെ പേഴ്സണല് സ്റ്റാഫംഗം അഖില് മാത്യുവിന്റെ പേര് ആദ്യം ഉപയോഗിച്ചത് അഖില് സജീവാണെന്ന് പോലീസ് പറഞ്ഞു. അഖില് സജീവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. പ്രതിയെ അഞ്ച് ദിവസത്തേക്കാണ് കന്റോണ്മെന്റ് പോലീസിന്റെ കസ്റ്റഡിയില് വിട്ടത്. ഒപ്പം നിലവില് റിമാന്റില് കഴിയുന്ന അഡ്വക്കേറ്റ് റഹീസിന്റെ ജാമ്യ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഫസ്റ്റ് ക്ലാസ് ജുഡീഷ്യല് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യ ഹര്ജി പരിഗണിക്കുന്നത്. അഭിഭാഷകനായതിനാല് ജാമ്യം വേണമെന്ന ആവശ്യം കൂടി റഹീസ് അപേക്ഷയില് ഉന്നയിച്ചിട്ടുണ്ട്. എന്നാല് അഭിഭാഷകന് പ്രത്യേക പരിരക്ഷ ഇല്ലെന്നാണ് പ്രോസിക്യൂഷന് നിലപാട്. തെളിവ് നശിപ്പിക്കും എന്നത് ചൂണ്ടിക്കാട്ടി ജാമ്യം നല്കുന്നതിനെ പ്രോസിക്യൂഷന് എതിര്ക്കുകയും ചെയ്തിരുന്നു. നിയമനം സംബന്ധിച്ച് വ്യാജരേഖ തയ്യാറാക്കിയതിനാണ് റഹീസ് അറസ്റ്റില് ആയത്.
Trending
- ആവേശകരമായ മത്സരങ്ങളോടെ അരാംകോ എഫ്4 സൗദി അറേബ്യന് ചാമ്പ്യന്ഷിപ്പ് രണ്ടാം റൗണ്ട് സമാപിച്ചു
- ബഹ്റൈനില് ലൈസന്സില്ലാത്ത നാല് വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കെതിരെ കേസെടുത്തു
- കെ. ഗോപിനാഥ മേനോന് ഡോക്ടറേറ്റ്
- കൊല്ക്കത്ത ഇന്റര്നാഷണല് ഫിലിം ഫെസ്റ്റിവലില് ”എ പ്രഗനന്റ് വിഡോ” മത്സരവിഭാഗത്തില്
- വാഹനത്തില് നാലര വയസുകാരന്റെ മരണം: പ്രതി കുറ്റം സമ്മതിച്ചു
- വാഹനാപകടമരണം: ഗള്ഫ് പൗരന് രണ്ടു വര്ഷം തടവ്
- വേഗതയുടെ വിസ്മയം കാഴ്ചവെച്ച് അരാംകോ എഫ്4 സൗദി അറേബ്യന് ചാമ്പ്യന്ഷിപ്പ് രണ്ടാം റൗണ്ട് ഉദ്ഘാടന മത്സരം
- മുഖ്യമന്ത്രി പിണറായി വിജയനെ ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ സ്വീകരിച്ചു



