മുല്ലപ്പെരിയാര്‍ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ പിന്മാറി. തമിഴ്നാടിന് വേണ്ടി സഹോദരനും അഭിഭാഷകനുമായ വിനോദ് ബോബ്ഡെ ഹാജരായിരുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റം. മേല്‍നോട്ട സമിതി കാര്യക്ഷമമല്ലെന്ന് കാണിച്ച് പ്രദേശവാസികള്‍ നല്കിയ ഹര്‍ജി ഇനി ജസ്റ്റിസ് ആര്.എഫ്. നരിമാന് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സുരക്ഷ വിലയിരുത്തുന്നതിനായി ഭരണഘടനാ ബെഞ്ച് രൂപീകരിച്ച മേല്‍നോട്ട സമിതി ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതായി ആരോപിച്ച് കോതമംഗലം സ്വദേശി ഡോക്ടര്‍ ജോ ജോസഫ്, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷീല കൃഷ്ണന്‍കുട്ടി, ജെസി മോള് ജോസ് എന്നിവരാണ് ഹര്‍ജി നല്‍കിയത്. 2014 ലെ ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ് പ്രകാരം അണക്കെട്ടുമായി ബന്ധപ്പെട്ട റൂള്‍ കെര്‍വ്, ഗേറ്റ് ഓപ്പറേഷന് ഷെഡ്യൂള്‍, ഇന്‍സ്ട്രമെന്റേഷന്‍ സ്കീം എന്നിവ തയ്യാറാക്കുകയും അത് നടപ്പിലാക്കുകയും ചെയ്യേണ്ടത് മേല്‍നോട്ട സമിതിയാണെന്ന് ഹര്‍ജിയില്‍ പറയുന്നു. സമിതി ഇത് ചെയ്യുന്നില്ല. കൃത്യമായ ഇടവേളകളില്‍ യോഗങ്ങള്‍ ചേരുന്നില്ല. അതിനാല്‍ ഉപസമിതികള്‍ പിരിച്ച് വിടണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം.
Trending
- ഇനി മുതൽ അധിക ഫീസ്, വിസ ട്രാൻസ്ഫറുകൾക്കുള്ള ഫീസ് ഇളവുകൾ അവസാനിപ്പിച്ച് കുവൈത്ത്
- ജി.ഒ.പി.ഐ.ഒ. ജൂനിയര്‍ ബാഡ്മിന്റണ്‍ ഓപ്പണ്‍ ടൂര്‍ണമെന്റ് ജൂണ്‍ ആറിന്
- ദുരന്തമായി ബെംഗളൂരുവിന്റെ വിജയാഘോഷം; ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കും തിരക്കും, 12 മരണം, 50 പേർക്ക് പരുക്ക്
- ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ജില്ലയിൽനിന്നുള്ള ബഹറൈനിലെ മുതിർന്ന പ്രവാസികളെ ആദരിക്കുന്നു
- ഹേമാകമ്മറ്റി റിപ്പോര്‍ട്ടില്‍ നടപടി സ്വീകരിച്ചിട്ടുണ്ട്, ചിലര്‍ തെറ്റിദ്ധാരണ പരത്തുന്നു- സജി ചെറിയാന്
- കണ്ണൂരില്‍ കടലില്‍ കാണാതായ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി
- നാദാപുരത്ത് കൈക്കുഞ്ഞിന്റെ മാല കവര്‍ന്ന യുവതിക്കായി അന്വേഷണം
- ഇന്ത്യൻ സ്കൂൾ പ്രിഫെക്റ്റ് കൗൺസിൽ സ്ഥാനമേറ്റു