ന്യൂഡൽഹി: കേരളമടക്കം രാജ്യത്ത് അടുത്ത വർഷം ഏപ്രിൽ മെയ് മാസങ്ങളിൽ നടക്കുന്ന അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പ്രവാസി ഇന്ത്യക്കാർക്ക് ഇലക്ട്ട്രോണിക് പോസ്റ്റൽ വോട്ട് ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര സർക്കാരിന്റെ അനുമതി തേടി.
For Appointment Click: https://www.kimshealth.org/bahrain/muharraq/
ഇലക്ട്രോണിക്ക് പോസ്റ്റൽ ബാലറ്റുകൾ വഴി അടുത്ത വർഷം കേരളത്തിലടക്കം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പ്രവാസികൾക്ക് വോട്ട് ചെയ്യാൻ സൗകര്യം ഒരുക്കാനാവും. ഇതുസംബന്ധിച്ച മാർഗരേഖ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന പ്രവാസി ഇന്ത്യക്കാരൻ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്ത് വന്ന് അഞ്ച് ദിവസത്തിനുള്ളിൽ വോട്ട് ചെയ്യാനുള്ള ആഗ്രഹം റിട്ടേണിംഗ് ഓഫീസറെ അറിയിക്കണം. റിട്ടേണിംഗ് ഓഫീസർ ബാലറ്റ് പേപ്പർ ഇമെയിലിലൂടെ വോട്ടർമാർക്ക് അയക്കണം.
ബാലറ്റ് പേപ്പറിന്റെ പ്രിന്റ് ഔട്ട് എടുത്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം ഏത് രാജ്യത്താണോ താമസിക്കുന്നത് അവിടുത്തെ ഇന്ത്യൻ എംബസി ജിവനക്കാരുടെ സാക്ഷി പത്രത്തോടൊപ്പം വോട്ട് മടക്കി അയക്കണം. പോസ്റ്റൽ വോട്ടുകൾ അതത് മണ്ഡലങ്ങളിൽ എത്തിക്കുക എന്നത് ചീഫ് ഇലക്ട്രൽ ഓഫീസർമാരുടെ ഉത്തരവാദിത്വം ആയിരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. എന്നാൽ പ്രവാസി പോസ്റ്റൽ വോട്ട് സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ല.