കോട്ടയം: കുറവിലങ്ങാട് കളത്തൂർ കാണക്കാരി റോഡിൽ മണ്ഡപ പടിക്കു സമീപം കാർ പാറമടകുളത്തിൽ വീണ് യുവാവ് മരിച്ചു. കോട്ടയം ഗാന്ധിനഗർ ബിവറേജിന് സമീപം കട നടത്തുന്ന കുറുപ്പന്തറ കൊണ്ടുക്കാലാ ഞാറുകുളത്തേൽ കിണറ്റുങ്കൽ ലിതീഷ് ജോസ് (45) ആണ് മരിച്ചത്. ഇന്നലെ രാത്രി 10.30 ഓടെ ലിതീഷ് കട അടച്ചശേഷം വീട്ടിലേക്ക് പോകുന്ന വഴി കാർ നിയന്ത്രണം തെറ്റി പാറമടയിലേക്ക് വീഴുകയായിരുന്നു. ഇന്നു പുലർച്ചെയാണ് സമീപവാസികൾ സംഭവം അറിഞ്ഞത്. കടുത്തുരുത്തി അഗ്നിരക്ഷാസേനയെത്തി മൃതദേഹം പുറത്തെടുത്തു.
Trending
- സംഘര്‍ഷബാധിത രാജ്യങ്ങളില്‍ കുടുങ്ങിയ എല്ലാ ബഹ്റൈനികളെയും തിരിച്ചെത്തിച്ചു
- കണ്ണൂരില്‍ കടലില്‍ വീണ് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
- ദലിത് യുവതിയെ വ്യാജ മോഷണക്കേസില്‍ കുടുക്കിയവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവ്
- മുഹറഖ് നവീകരണത്തിന് ഒരുങ്ങുന്നു
- സംസ്ഥാന സെക്രട്ടറിക്കെതിരെ സിപിഎം സംസ്ഥാന സമിതിയിൽ രൂക്ഷ വിമർശനം, ‘ആർഎസ്എസ് സഹകരണ പ്രസ്താവന തിരിച്ചടിയായി’; എംആർ അജിത് കുമാറിനും വിമർശനം
- മഴ ശക്തം, 7 ജില്ലകളിലും 3 താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
- ഐപിഎസുകാരുടെ ഫോൺ ചോർത്തൽ, തെളിവില്ലെന്ന് പൊലീസ്, അന്‍വര്‍ സമാന്തര ഭരണകൂടമോയെന്ന് കോടതി
- ചൂരല്‍മല ബെയ്ലി പാലം താല്‍ക്കാലികമായി അടച്ചു